Latest News
Loading...

ഊർജ്ജകിരൺ ബോധവത്കരണ ശില്പശാല

പാലാ ക്രിസ്തുരാജ് സോഷ്യൽ സർവീസ് സൊസൈറ്റിയും, എനർജി മാനേജ്മെന്റ് സെന്റർ ഫോർ എൻവോയൺമെന്റ് ആൻഡ് ഡവലപ്പുമായി സഹകരിച്ച് ഊർജ്ജകിരൺ ബോധവത്കരണ ശില്പശാല നടത്തി. പാലാ നഗരസഭ ചെയർമാൻ ശ്രീ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ, നഗരസഭ വാർഡ് കൗൺസിലർ ശ്രീമതി ലീന സണ്ണി അധ്യക്ഷത വഹിച്ചു. 


.ക്രിസ്തു രാജ് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ സി റോസ്ന ആർക്കാട്ട് സ്വാഗതം ആശംസിച്ചു. IDG മെമ്പർമാരായ ശ്രീമതി കൊച്ചുറാണി ജോളി, ശ്രീമതി ആൻസി ജോർജ് എന്നിവർ യഥാക്രമം ചടങ്ങിന് ആശംസയും, നന്ദിയുമർപ്പിച്ചു. EMC റിസോർസ് പേഴ്സൺ ശ്രീ ദീപു ജോസ് ബോധവത്കരണ ക്ലാസ്സിന് നേതൃത്വം നല്കി.

Post a Comment

0 Comments