Latest News
Loading...

ജനറൽ ആശുപത്രി - ഒ.പി. രജിസ്ട്രേഷൻ പുതിയ മന്ദിരത്തിലേക്ക് മാറ്റി

പാലാ: ജനറൽ ആശുപത്രിയിലെ ഒ.പി. രജിട്രേഷൻ പുതിയ മന്ദിരത്തിലേക്ക് പൂർണമായും മാററി ക്രമീകരിച്ചു. ഇനി ഒ.പി ടിക്കറ്റിനായിട്ടുള്ളതിക്കും തിരക്കും പാടേ ഒഴിവായി. ആശുപത്രി മാനേജിംഗ് കമ്മിറ്റി തീരുമാനപ്രകാരമാണ് പുതിയ ക്രമീകരണം. ദിവസo തോറും ഒ.പി. വിഭാഗത്തിലെത്തുന്നവരും സഹായികളും ആശുപത്രി കവാടത്തിലും കാഷ്വാലിറ്റി ഭാഗത്തും തിക്കും തിരക്കും സൃഷ്ടിക്കുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്.ഒ.പി. കൗണ്ടറുകൾ മാറ്റിയതോടെ നിന്നു തിരിയാൻ ഇടമില്ലാതിരുന്ന പ്രവേശന കവാടo തിരക്കൊഴിഞ്ഞ് സൗകര്യപ്രദമായി.കാഷ്വാ ലിറ്ററിയിലേക്ക് എത്തുന്ന ആംബുലൻസുകൾക്കും വാഹനങ്ങൾക്കും തടസ്സമില്ലാതെ ഇനി പ്രവേശിക്കാം.


.പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയത്തിലാണ് ഇന്നു മുതൽ ഒ.പി. ടിക്കറ്റ് കൗണ്ടറുകൾ . കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടുള്ള വി സിറ്റേഴ്സ് ലോഞ്ച് പൂർണ്ണമായും പ്രയോജനപ്പെടുത്തിയാണ് സജ്ജീകരണം.അംഗ പരിമിതർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക കൗണ്ടർ ഉണ്ടാകും' തിക്കും തിരക്കും ഇല്ലാതെ അകലം പാലിച്ച് ഒ.പി. ടിക്കറ്റ് എടുത്ത് നേരെ ഒ.പി.വിഭാഗത്തിലേക്ക് കടക്കുന്നതിന് പ്രത്യേക പ്രവേശന കവാടവും നിരവധി ഇരിപ്പിട സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ആശുപത്രി മുറ്റത്തെ പൊരിവെയിലിൽ ടിക്കറ്റിനായി ഇനിക്യൂ നിൽക്കേണ്ടതില്ല. 

.
പുതിയ ക്രമീകരണങ്ങൾ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ജോസ് ചീരാംകുഴി ,ജയ് സൺ മാന്തോട്ടം, ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജൻ, ആർ.എം.ഒ.ഡോ.സോളി മാത്യു എന്നിവർ വിലയിരുത്തി. പുതിയ മന്ദിരത്തിൽ ഒരു ലിഫ്ട് കൂടി സജ്ജമാക്കും ഇതിനായുള്ള പ്രതിഷ്ഠാപന നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പുതിയ മന്ദിരത്തിൻ്റെ പാർശ്വങ്ങളിലും ചുറ്റുമുള്ള ഒഴിഞ്ഞ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി എല്ലാ വാഹനങ്ങൾക്കും വിസ്തൃതമായ പാർക്കിംഗ് സൗകര്യം കൂടി സജ്ജീകരിക്കുമെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർ അൻ്റോ പടിഞ്ഞാറേക്കരയും ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിലും പറഞ്ഞു. 

ഒഴിഞ്ഞ് കടക്കുന്ന ഭാഗം മണ്ണിട്ട് ഉയർത്തും.ഇതോടെ ആശുപത്രി റോഡിലെ പാർക്കിംഗ് കുറയ്ക്കുവാൻ കഴിയും. ആശുപത്രിക്ക് പിന്നിലുള്ള നഗരസഭാ റോഡിലേക്ക് പുതിയ പ്രവേശന കവാടം കൂടി നിർമ്മിക്കുമെന്നും അവർ പറഞ്ഞു. ആശുപത്രി ഓഫീസ് പ്രവർത്തനം പൂർണ്ണമായി മാറ്റി സ്ഥാപിച്ചു കഴിഞ്ഞു. പഴയ കെട്ടിടത്തിലെ ഏതാനും ഭാഗങ്ങൾ കൂടി മറ്റുന്നതോടെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റും.

Post a Comment

0 Comments