Latest News
Loading...

സഞ്ചരിക്കുന്ന മാവേലി സ്റ്റോർ നാളെയും മറ്റന്നാളും മീനച്ചിൽ താലൂക്കിൽ

പാലാ: സപ്ലൈകോ യുടെ സഞ്ചരിക്കുന്ന മാവേലി സ്റ്റോർ 8നും 9നും മീനച്ചിൽ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തും. കോവിഡ് മഹമാരിയുടെ പശ്ചാത്തലത്തിൽ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി കേരളം അതിജീവിക്കും എന്ന മുദ്രാവാക്യവുമായി എല്ലാ സബ്‌സിഡി സാധനങ്ങളുമായി സപ്ലൈകോയുടെ സഞ്ചരിക്കുന്ന മാവേലി സ്റ്റോർ നമ്മുടെ അടുത്തേക്ക്.



.നാളെ രാവിലെ 8മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിർമല ജിമ്മി ഫ്ലാഗ് ഓഫ് ചെയ്യും.8.30ന് ഇടമറ്റം,10.30ന് ഭരണങ്ങാനം,12.30ന് ഈരാറ്റുപേട്ട നടക്കൽ,3.00ന് കുന്നോന്നി,5.00ന് പെരിങ്ങളം എന്നീ സ്ഥലങ്ങളിൽ എത്തും.

9ന് രാവിലെ 8ന് നഗരസഭാ അധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറെക്കര ഫ്ലാഗ് ഓഫ് ചെയ്യും.8.30ന് ചേർപ്പുങ്കൽ,10.30ന് പടിഞ്ഞാറെ കൂടല്ലൂർ,12.30 ന് വട്ടുകുളം ജംഗ്ഷൻ,3ന് കുര്യം ജംഗ്ഷൻ,5ന് വയല എന്നിവിടങ്ങളിൽ എത്തും. സബ്‌സിഡി സാധനങ്ങൾക്ക് റേഷൻ കാർഡ്‌ കൊണ്ടുവരണം.

Post a Comment

0 Comments