Latest News
Loading...

മല്‍സ്യ കൃഷിയില്‍ പരിശിലനവുമായി ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍


മല്‍സ്യ കൃഷിയില്‍ പരിശിലനവുമായി ലിറ്റില്‍ ഫ്‌ളവര്‍ വിദ്യാര്‍ത്ഥികള്‍. സ്‌കൂള്‍ നടപ്പാക്കുന്ന  എന്റെ വീടിന് എന്റെ കൈ താങ്ങ് പദ്ധതിയുടെ ഭാഗമായിട്ടാണ് വിടുകളില്‍ സ്വന്തമായി മല്‍സ്യ കൃഷി നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യക പരിശിലനം നടത്തിയത്. 


പ്ലാശനാല്‍ സെന്റ് ആന്റണിസ് സ്‌കൂള്‍ അധ്യാപകന്‍  സച്ചിന്‍ ഫിലിപ്പ്  ചെറുകര കുന്നേലിന്റെ  ഭവനത്തില്‍ നടന്ന പരിശിലനത്തില്‍  മീന്‍ കൃഷിയുടെ വിവിധ രീതികളെ കുറിച്ച് സച്ചിന്‍ ഫിലിപ്പ് ക്ലാസ്സ് നയിച്ചു. 


സ്വന്തമായി മീന്‍ കുളം ഉള്ള പത്തോളം വിദ്യാര്‍ത്ഥികളാണ് ഒരു ദിവസം നീണ്ടു നിന്ന പരിശീലനത്തില്‍ പങ്കെടുത്തത്. അധ്യാപകരായ  ജോര്‍ജ് ജോസഫ്, അജൂ ജോസഫ് , ഫ്രാന്‍സിസ് ജോസഫ്, ജിസ്മി സ്‌കറിയ, ടിന്റു ഈപ്പന്‍  എന്നിവര്‍ നേതൃത്വം നല്കി.

Post a Comment

0 Comments