Latest News
Loading...

ലൈഫ് ഭവന പദ്ധതിയുടെ തുക തട്ടിപ്പ് - വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു

 മൂന്നിലവ് ഗ്രാമ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയുടെ തുക തട്ടിപ്പിനെതിരെയും, തുക തട്ടിയെടുക്കാൻ ജീവനക്കാരന് സഹായം നൽകി സത്യപ്രതിജ്ഞ ലംഘനം നടത്തിയ ഭരണ സമ്മതിക്കുമെതിരെ സിപിഐഎം മൂന്നിലവ് ലോക്കൽ കമ്മിറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. 

 എരുമാപ്രയിൽ ആരംഭിച്ച ജാഥ ഏരിയ കമ്മിറ്റി അംഗം കെ ഒ ജോർജ് ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്തിലെ 13 വാർഡ് കേന്ദ്രങ്ങളിലും സഞ്ചാരിച്ചു വൈകിട്ട് മൂന്നിലവ് ടൗണിൽ സമാപിച്ചു. സമാപന യോഗം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. യോഗത്തിന് ലോക്കൽ സെക്രട്ടറി പി ജി ജോർജ് അധ്യക്ഷനായി. 


വിവിധ കേന്ദ്രങ്ങളിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം ആർ സതീഷ്, ഫിനഹാസ് ഡേവിസ്, സബീർ പരീത്, സന്തോഷ് ബി പുതുശേരി റിൻസ് ബേബി, ജസ്റ്റിൻ ജോസഫ്,സോമശേഖരൻ നായർ, പി ജെ മാത്യു എന്നിവർ സംസാരിച്ചു. ജനുവരി മൂന്നിന് പഞ്ചായത്ത്‌ ഓഫിസിലേക്ക് ജാനകിയ മാർച്ച് സംഘടിപ്പിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

Post a Comment

0 Comments