Latest News
Loading...

മെമ്പർഷിപ്പ് വിതരണവും പതാക ഉയർത്തലും .

അരുവിത്തുറ സെൻ്റ്.ജോർജ് കോളേജ് കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതാക ഉയർത്തലും ,മെമ്പർഷിപ്പ് വിതരണവും നടന്നു . എറണാകുളം മഹാരാജ സിൽ കൊല ചെയ്യപ്പെട്ട അഭിമന്യുവിൻ്റെ ഘാതകരെ പിടിക്കാൻ കഴിയാത്ത പിണറായി സർക്കാരിന് സ്തുതി ഗീതം പാടുന്ന യുവജന സമൂഹമായി എസ്.എഫ് ഐ യും ഡിവൈ എഫ് ഐ യും അധപതിച്ചിരിക്കുന്നു എന്നും ,വിദ്യാർത്ഥികൾക്ക് കോളേജ് ക്യാംപസ്സുകളിൽ പ്രവർത്തനം നടത്താൻ കഴിഞ്ഞത് കെ.എസ്.യു വിൻ്റെ സമരത്തിൻ്റെ വിജയമാണ് എന്നുള്ളത് എസ്.എഫ് ഐ ഓർക്കണം എന്നും ഉദ്ഘാടന വേളയിൽ ഡി.സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ്  പറഞ്ഞു .


.നൂറ് കണക്കിന് കെ.എസ്.യു പ്രവർത്തകർ പങ്കെടുത്ത ചടങ്ങിന്  കെ.എസ്.യു യൂണിറ്റ് പ്രസിഡൻ്റ് ഡെന്നിസൺ പോൾ അദ്ധ്യക്ഷത വഹിച്ചു .കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. മുഹമ്മദ് ഇല്യാസ് ,യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിയാസ് മുഹമ്മദ് ,കെ എസ് യു നിയോജക മണ്ഡലം പ്രസിഡൻ്റ് അഭിരാം ബാബു ,കെ.എസ്.യു വൈസ് പ്രസിഡൻ്റുമാരായ  ജോസ്ന ജോർജ്ജ് , ജൂബിൻ ജോസ് ,ജെനറൽ സെക്രട്ടറിമാരായ അലീന ജോൺസൺ ,ഇഖ്ബാൽ ഹക്കീം ,ട്രഷറർ ലിൻസൺ പാറയിൽ ,യൂണിറ്റ് കൺവീനർ അബൂ സുഫിയാൻ ,പ്രിയദർശിനി എസ്.ജി.സി യൂണിറ്റ് പ്രസിഡൻ്റ് ലിയ റോസ് ,വൈസ് പ്രസിഡൻ്റ് റ്റിറ്റി കുര്യാച്ചൻ ,സെക്രട്ടറി സിയ റെക്സി തുടങ്ങിയവർ സംസാരിച്ചു .

Post a Comment

0 Comments