Latest News
Loading...

KIFEUA കോട്ടയം ജില്ലാ സമ്മേളനം നടത്തി

കേരള അയൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ KIFEUA കോട്ടയം ജില്ലാ സമ്മേളനം നെടുംകുന്നം ഗീതാജ്ഞലി ആഡിറ്റോറിയത്തിൽ വച്ച് നടന്നു. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. സ്വാമിനാ ഥൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് എ.കെ. ബാബു സംഘടനാ സന്ദേശം നൽകി.

ജില്ലാ സെക്രട്ടറി റെജിമോൻ മാത്യു വാർഷിക റിപ്പോർട്ടും, ജില്ലാ ട്രഷറർ മോൻ ജേക്കബ് വാർഷിക കണക്കും അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിനാ സി.ജെ., മെമ്പർ ഷിനുമോൾ ജോസഫ് എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ദേവരാ ജൻ, വി.ആർ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.



.അനുസ്മരണ, അനുശോചന പ്രമേയങ്ങൾ യോഗം പാസ്സാക്കി. ഇലക്ട്രിക് വെൽഡിംഗ് ലൈസൻസുള്ള പ്രസ്ഥാനങ്ങളെ സർക്കാർ സംരക്ഷിക്കുക, മലിനീകരണ നിയന്ത്രണ ബോർഡ് ഇല ക്ട്രിക് വെൽഡിംഗ് വർക്ക്ഷോപ്പുകളെ വൈറ്റ് കാറ്റഗറിയിൽ പുനഃസ്ഥാപിക്കുക, ഇലക്ട്രിക് വെൽഡിംഗ് ജോലിക്കാർക്ക് ക്ഷേമനിധി ഏർപ്പെടുത്തുക, ലൈസൻസ് നടപടികൾ ലഘീകരിക്കുക, ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുക, വെൽഡിംഗ് മെറ്റീരിയൽസിന്റെ അമിതമായ വിലവർദ്ധനവ് നിയന്ത്രിക്കുക തുടങ്ങിയ പ്രമേയങ്ങൾ യോഗം പാസ്സാക്കി. സംഘടനാ അംഗങ്ങൾക്കുള്ള അപകട ചികിത്സാ സഹായ പദ്ധതി എ.ആർ.എഫ്. പരിഷ്ക്കരിക്കുക, വെൽഡിംഗ് ജോലിക്കാരെ ഉൾപ്പെടുത്തി ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതിയുടെ വിപലീകരണം, പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 50 കട്ടിൽ, 50 കസേര എന്നിവ നൽകുക, കോവിഡ് മൂലം നിര്യാതരായ സംഘടനാ അംഗങ്ങളുടെ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്ന പദ്ധതിയിൽ നിന്ന് 50,000 രൂപാ വീതം പ്രാഥമിക ധനസഹായം നൽകുക എന്നീ കാര്യങ്ങളിൽ യോഗം ഏക കണ്ഠമായ തീരുമാനമെടുത്തു.

.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 288 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. 2021 2024 കാലയളവിലേയ്ക്കുള്ള ജില്ലാ കമ്മറ്റി അംഗങ്ങളെയും ജില്ലാ ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു.

ജില്ലാ പ്രസിഡന്റ് അജികുമാർ സി.ജി, ചങ്ങനാശ്ശേരി
ജില്ലാ സെക്രട്ടറി ഡെന്നി കെ. ഫിലിപ്പ്, പാമ്പാടി
ജില്ലാ ട്രഷറർ കെ.കെ. ദിലീപ്കുമാർ, കറുകച്ചാൽ

വൈസ് പ്രസിഡന്റുമാർ
പി.ജി. സോമൻ, പാലാ
തോമസ് ജോസഫ്, മുണ്ടക്കയം

ജോ.. സെക്രട്ടറിമാർ
റെജിമോൻ പി.ആർ., പൂഞ്ഞാർ
റാഫേൽ റ്റി. ചങ്ങനാശ്ശേരി

Post a Comment

0 Comments