Latest News
Loading...

ജോസ്.കെ.മാണി പാർലമെൻ്റ്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരള കോൺ.(എം) ചെയർമാൻ ജോസ്.കെ.മാണി സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.
-രാജ്യസഭാ ചെയർമാൻ ശ്രീ.എം .വെങ്കയ്യ നായിഡു മുമ്പാകെ ഇന്ന് രാവിലെ 11 നായിരുന്നു സത്യപ്രതിജ്ഞ .


.ഇതോടെ ലോകസഭയിലും രാജ്യസഭയിലും കേരള കോൺഗ്രസ് (എം) ന് അംഗങ്ങളായി. രണ്ട് തവണ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നിന്നും പാർലമെൻ്റ് അംഗം ആയ ജോസ്.കെ.മാണി ഇത് രണ്ടാം തവണയാണ് രാജ്യസഭാംഗമാകുന്നത്‌. ഇപ്പോൾ നടക്കുന്ന പാർലമെൻ്റ് സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.


.

Post a Comment

0 Comments