മുൻ എം.എൽ എ പി.സി ജോർജ് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ അനുവദിച്ച ഒരു കോടി മുപ്പതു ലക്ഷത്തിൽപരം രൂപയുടെ പ്രാദേശിക വികസന ഫണ്ടുകൾ ക്യാൻസൽ ചെയ്ത പൂഞ്ഞാർ MLA സെബാസ്റ്റ്യൻ കുളത്തിങ്കളലിൻ്റെ ജന ദ്രോഹ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും, പുതുതായി രൂപീകരിച്ച പൂഞ്ഞാർ തെക്കേക്കര വില്ലേജിന് മുൻ എം.എൽ.എ യുടെ നേതൃത്വത്തിൽ സ്ഥലം ഏറ്റെടുത്ത് കൊടുക്കുകയും, സ്മാർട്ട് വില്ലേജ് പണിയുവാൻ 72.10 ലക്ഷം രൂപ അനുവദിപ്പിക്കുകയും ടെണ്ടർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തിട്ടും നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചും ജനപക്ഷം പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും, പൂഞ്ഞാർ തെക്കേക്കര പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ സായാഹ്ന ധർണ്ണയും നടത്തി.
.ധർണ്ണ സമരം ജില്ലാ പഞ്ചായത്തംഗം അഡ്വ ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സെബാസ്റ്റ്യൻ കുറ്റിയാനി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അനിൽ കുമാർ മഞ്ഞപ്ളാക്കൽ സ്വാഗതം ആശംസിച്ചു, കെ.എഫ് കുര്യൻ കളപ്പുരയ്ക്ക പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. സെബാസ്റ്റ്യൻ മാളിയേക്കൽ, തോമസ് ചൂണ്ടിയാനിപ്പുറം, ജോസ് വലിയപറമ്പിൽ,ആനിയമ്മ സണ്ണി, സജി കദളിക്കാട്ടിൽ, സജി സിബി, ജോയി മാടപ്പള്ളിൽ, ലെ ൽ സ് വയലിക്കുന്നേൽ, സെബാസ്റ്റിൻ ഞ ള്ളയ്ക്കാട്ട്, ജോജി ഞ ള്ളയ്ക്കാട്ട്,വിൻസെൻ്റ് വളളിയാംതടത്തിൽ, ജി സോയി തോമസ്, സണ്ണി തെക്കേൽ, ദേവരാജൻ ചാലിൽ, ഭാസി പരയ്ക്കാട്ട് ,സണ്ണി കളപ്പുരയ്ക്കൽ, ലിജോ ഞണ്ടുകുഴിയിൽ ,ജോയി കുറ്റിയാനിക്കൽ എന്നിവർ പ്രസംഗിച്ചു.
0 Comments