Latest News
Loading...

വാഗമൺ റോഡിൽ കുഴികളടച്ച് INTUC പ്രതിഷേധം

ഈരാറ്റുപേട്ട വാഗമൺ റോഡിൻ്റെ ശോചനീയവസ്ഥ പരിഹരിക്കാൻ വൈകുന്നതിനെ തുടർന്ന് INTUC-യുടെ നേതൃത്വത്തിൽ റോഡിലെ കുഴികളടച്ച് പ്രതിഷേധിച്ചു. വാഗമൺ റോഡിൻ്റെ പ്രധാന ഭാഗങ്ങിലെ മുഴുവൻ കുഴികളും വരും ദിവസങ്ങളിൽ അടക്കാനാന് INTUC യുടെ തിരുമാനം.



.കിഴക്കൻ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്കുള്ള റോഡ് തകർന്ന് വർഷങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപണികൾ നടത്താൻ പൊതുമരാമത്ത് വകുപ്പ് വൈകുന്നതിനെ തുടർന്നാണ് പ്രതിഷേധക സുചകമായി ഐ.എൻ.ടി.യു.സി തിക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴികളടച്ച് പ്രതിഷേധിച്ചത്. INTUC ഓഫിസിൽ നിന്നും പ്രകടനമായി എത്തിയാണ് തൊഴിലാളികൾ പ്രതിഷേധ സമരത്തിൽ അണിനിരന്നത്. 

ഈരാറ്റുപേട്ട വാഗമൺ റോഡിൻ്റെ പ്രാധാന്യം മനസിലാക്കി പുനരുദ്ധാരണ നടപടികൾ വേഗത്തിലാക്കാൻ പൊതു മരാമത്ത് വകുപ്പും ശ്രമിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. വാഗമൺ റോഡ് പൂർണ്ണമയും നശിച്ച നിലയിലാണ്.

.
INTUC യുടെ നേതൃത്വത്തിൽ വാഗമൺ റൂട്ടിലെ മറ്റിടങ്ങളിലുള്ള കുഴികളും വരും ദിവസങ്ങളിൽ നികത്തും. കാലവർഷം കുറയുന്നതോടെ വാഗമണ്ണിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണവും ഗണ്യമായി വർധിക്കും. റോഡ് വീതി കൂടി നിർമ്മിക്കാൻ കിഫ്ബിയിൽ നിന്ന് പണം അനുവദിച്ചിരുന്നെങ്കിലു തുടർ നടപടിയായില്ല. നിലവിലുള്ള അവസ്ഥയിൽ റോഡ് റീ ടാർ ചെയ്യാൻ 20 കോടിയോളം രൂപാ അന്നുവദിച്ചിട്ടുണ്ടെങ്കിലും പണികൾ ആരംഭിക്കാനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ലെന്നണ് സമരക്കാർ പറയുന്നത്.

 തീക്കോയി ഗ്രാമപഞ്ചായത്ത് മെംബർ ബിനോയി ജോസഫ്, INTUC, കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തർ സമരപരിപാടികൾക്ക് നേതൃത്വം നൽകി. അതേ സമയം വാഗമൺ റോഡി ടാറിംഗിനിന് 19.9 കോടി രൂപയുടെ സാങ്കേതികനുമതി നല്കുമെന്ന് PWD മന്ത്രി അറിയിച്ചു.

Post a Comment

0 Comments