Latest News
Loading...

വൃത്തിഹീനമായ അന്തരീക്ഷം; ഹോട്ടലുകളുടെ പ്രവർത്തനം നിർത്തിവയ്പിച്ചു

കോട്ടയം: വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതിന് നാഗമ്പടത്തെ പക്കാ പഞ്ചാബി റസ്‌റ്റൊറന്റ്, വൈക്കം വിജയ ജനകീയ ഹോട്ടൽ എന്നിവയുടെ പ്രവർത്തനം ന്യൂനതകൾ പരിഹരിക്കും വരെ നിർത്തിവയ്പിച്ചതായി കോട്ടയം ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഈരാറ്റുപേട്ടയിലെ ഒരു ഇറച്ചിക്കടയുടെ പ്രവർത്തനവും നിർത്തിവയ്പിച്ചു. ജില്ലയിൽ കഴിഞ്ഞ മാസം 261 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 


.56 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 90 സർവെയിലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. 
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ച് സുരക്ഷിതമല്ലെന്നു കണ്ടെത്തിയ നിവേദ്യം ജാഗെറി(അൽഫൻസൈം ലൈഫ് സയൻസ്, ബെലാഗവി, ബാച്ച് എ.എൽ.എസ്/എൻ.വി.സി./03, മേയ് 2021), ഹാഫ് കുക്ക്ഡ് ചപ്പാത്തി(മെഹ നാസ് ഫുഡ് പ്രോഡക്റ്റ്‌സ്, ബാച്ച് നം സി 0150, 29/10/2021) എന്നിവ മാർക്കറ്റിൽനിന്ന് പിൻവലിക്കുന്നതിന് വ്യാപാരികൾക്ക് നിർദേശം നൽകി.


. ഫ്രൂട്ടോമാൻസ് ആപ്പിൾ സിഡെർ വിനഗർ(ബാച്ച് നം. 376, 10/21), ഫ്രെഷ് OOO ആപ്പിൾ സിഡെർ വിനഗർ(ബാച്ച് നം. 002, ജൂൺ 21) എന്നിവ സബ്‌സ്റ്റാൻഡേർഡ് ആയതിനാലും സോഫിറ്റ് സോയ മിൽക്ക് ലേബൽ നിയമം പാലിക്കാത്തതിനാലും നിയമനടപടി ആരംഭിച്ചതായും ഇത്തരത്തിലുള്ള ഭക്ഷ്യവസ്തുക്കൾ വിറ്റതിന് മൂന്ന് കേസ് രജിസ്റ്റർ ചെയ്തതായും ഭക്ഷ്യസുരക്ഷ കമ്മീഷണർ അറിയിച്ചു.

Post a Comment

0 Comments