Latest News
Loading...

കോൺഗ്രസ്സ് സ്ഥാപകദിനം : സോണിയാ ഗാന്ധി ഉയർത്തിയ പതാക പൊട്ടി വീണു.

കോൺഗ്രസ്സ് സ്ഥാപകദിനത്തിൽ സോണിയ ഗാന്ധി ഉയർത്തിയ പതാക പൊട്ടി വീണു. ഡ​ല്‍​ഹി​യി​ലെ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന 137-ാം വാ​ര്‍​ഷി​ക ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യാ​ണ് പ​താ​ക ഉ​യ​ര്‍​ത്തി​യ​ത്.

എ​ന്നാ​ല്‍, ഉ​യ​ര്‍​ത്തി അ​ല്‍​പ്പ​സ​മ​യ​ത്തി​നു ശേ​ഷം പ​താ​ക പൊ​ട്ടി താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സോ​ണി​യ ക്ഷു​ഭി​ത​യാ​യി. ശ​രീ​ര​ത്തി​ലേ​ക്കു വീ​ണ പാ​ര്‍​ട്ടി പ​താ​ക സോ​ണി​യാ ഗാ​ന്ധി കൈ​ക​ള്‍​ക്കൊ​ണ്ട് വി​രി​ച്ച്‌ കാ​ണി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്ത​ത്. പി​ന്നീ​ട് ഓ​ഫീ​സി​ലേ​ക്ക് മ​ട​ങ്ങു​ക​യും ചെ​യ്തു.

തുടര്‍ന്ന് 15 മിനിട്ടിനു ശേഷം വീണ്ടും മടങ്ങിയെത്തിയാണ് സോണിയ ഗാന്ധി പതാക ഉയര്‍ത്തിയത്. രാ​ഹു​ല്‍​ഗാ​ന്ധി​യും മ​റ്റ് മു​തി​ര്‍​ന്ന നേ​താ​ക്ക​ളും ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പതാ​ക പൊ​ട്ടി​വീ​ണ​ത് ഏ​റെ നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ​താ​യാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ക്ര​മീ​ക​ര​ണ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Post a Comment

0 Comments