Latest News
Loading...

നഗരസഭ വക സ്ഥലം കയ്യേറി റോഡ് വെട്ടി

ഈരാറ്റുപേട്ട മാർക്കറ്റ് റോഡിലെ നഗരസഭ വകപുതിയ ഷോപ്പിംഗ് കോംപ്ലക്സിന് പിന്നിലെ കൽ കെട്ട് പൊളിച്ച് സ്വകാര്യ വ്യക്തിയുടെ ബിൽഡിംഗിലേക്ക് റോഡ് വെട്ടിയത് വിവാദമാകുന്നു 

പണി പൂർത്തിയാക്കിയ കെട്ടിടത്തിലേക്കാണ് നഗരസഭയുടെ അറിവോ അനുമതിയോ കൂടാതെ രാത്രിയിൽ വഴിവെട്ടിയത് 
നഗരസഭ ഹൈജീനിക്ക് മാർക്കറ്റ് ബിൽഡിംഗിന്റെ പിന്നിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് ഇറങ്ങാൻ തടസമായി നിന്ന അഞ്ചടി ഉയരത്തിലുള്ള കൽ കെട്ടാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ പൊളിച്ചിട്ട നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത് 


നഗരസഭയിൽ ലഭിച്ച പരാതിയെ തുടർന്ന് സെക്രട്ടറി നടത്തിയ സ്ഥല പരിശോധനയിൽ നഗരസഭ സ്ഥലം കൈയ്യേറിയതായി ബോധ്യപെട്ടു ബന്ധപെട്ട കക്ഷികൾക്ക് എതിരെ മുൻസിപ്പൽ ആക്റ്റ് 376 പ്രകാരം 5000 രൂപ പിഴ ഈടാക്കുന്ന വകുപ്പ് ചുമത്തുകയും അടിയന്തിരമായി കൽ കെട്ട് പൂർവ്വസ്ഥിതിയിൽ നിലനിർത്താൻ നോട്ടീസ് നൽകുകയും ചെയ്തതായി സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്ത് എടുത്ത തീരുമാനം കക്ഷികൾ ഹാജരാക്കിയെങ്കിലും സർക്കാർ വക സ്ഥലം വിട്ട് നൽകാൻ കൗൺസിൽ തീരുമാനത്തിൻ മേൽ സർക്കാർ അനുമതിയും കൂടി വേണമെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു.

 പ്രസ്തുത ബിൽഡിംഗിലേക്ക് റോഡിന് അനുമതി നൽകിയാൽ വലിയ വാഹനങ്ങൾ കയറി ഇറങ്ങുന്നതോടെ പത്തടി മാത്രം സൗകര്യമുള്ള പുതിയ കെട്ടിടത്തിന്റെ മുന്നിലെ വാഹന പാർക്കിംങ്ങ് ലക്ഷങ്ങൾ ചിലവഴിച്ച പാകിയ ടൈൽ തകരുമെന്ന് നാട്ടുകാർ പറയുന്നു.


Post a Comment

0 Comments