Latest News
Loading...

ശബ്ദം കേട്ട് ഇടഞ്ഞോടിയ പിടിയാന കിണറ്റിൽ വീണു

കോട്ടയം: പനച്ചിക്കാട് പരുത്തുംപാറയിൽ വണ്ടിയുടെ ശബ്ദം കേട്ട് ഇടഞ്ഞോടിയ പിടിയാന അപകടത്തിൽ നിന്നും രക്ഷപെട്ടത് ഭാഗ്യംകൊണ്ട്. ഭയന്നോടിയ പിടിയാന മെയിൻ റോഡിലൂടെ ഓടിയെത്തിയ ശേഷം പ്രദേശവാസിയുടെ കിണറ്റിലേയ്ക്കാണ് കാലെടുത്തു വച്ചത്. മുൻകാൽ തെന്നി വീണ ആനയുടെ തുമ്പിക്കൈയ്ക്കും, നാവിനും മുറിവേറ്റിട്ടുണ്ട്. ആനയെ തളയ്ക്കാൻ എത്തിയ സഹായിക്കും വിരലിന് നേരിട പരിക്കേറ്റിട്ടുണ്ട്. 



.വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പനച്ചിക്കാട് പെരിഞ്ചേരിക്കുന്ന് ഭാഗത്ത് തടിപിടിക്കാൻ എത്തിയതായിരുന്നു പാലാ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കല്യാണി എന്ന പിടിയാന. ഇവിടെ എത്തിയ ആന പ്രദേശത്ത് എത്തിയ വാഹനത്തിന്റെ ശബ്ദം കേട്ട് വിരണ്ടോടുകയായിരുന്നു. മെയിൻ റോഡിലൂടെ ഓടിയ ആന നേരെ എത്തിയത് പഞ്ചായത്ത് ഓഫിസിനു സമീപത്തായിരുന്നു. ഇതിനു ശേഷം ഈ റോഡിലൂടെ ഓടിയ കല്യാണി ആന പ്രദേശത്തെ ഒരു വീടിന്റെ മുറ്റത്തേയ്ക്ക് കയറി. 



.ആന ഇടഞ്ഞോടുന്നത് കണ്ട് നാട്ടുകാർ പിന്നാലെ എത്തിയതോടെ പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു നാട്ടുകാർക്കൊപ്പം എത്തി. തുടർന്നു, നാട്ടുകാരെ തടഞ്ഞു നിർത്തിയ അദ്ദേഹം ആന കൂടുതൽ പ്രകോപിതയാകാതിരിക്കാൻ വേണ്ട നടപടി സ്വീകരിച്ചു. തുടർന്നു, നാട്ടുകാരെ സംഭവ സ്ഥലത്തേയ്ക്ക് എത്താതിരിക്കാൻ വേണ്ട മുൻകരുതലും റോയി മാത്യു സ്വീകരിച്ചു. ഇതിനിടെ ആനയുടെ പിന്നാലെ എത്തിയ പാപ്പാൻമാർ വീട്ടു മുറ്റത്തേയ്ക്ക് കയറി. 

ഈ സമയം മുന്നോട്ട് ഓടിയ ആന വീടിന്റെ മുറ്റത്തെ കിണറ്റിലേയ്ക്കു ചാടി. ആനയുടെ മുൻകാലുകളും തുമ്പിക്കയ്യും അടക്കം കിണറ്റിൽ കുടുങ്ങി. ഇതിനിടെ ആനയ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. ആനയുടെ പാപ്പാന്മാരും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് സാഹസികമായാണ് കിണറ്റിൽ നിന്നും ആനയെ കരയ്ക്കു കയറ്റിയത്. കല്യാണിയുടെ വായിലും, നാവിലും തുമ്പിക്കയ്യിലും സാരമായി പരിക്കേറ്റിട്ടുണ്ട്. ആനയെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ പാപ്പാനൊപ്പമെത്തിയ ആൾക്കും സാരമായി പരിക്കേറ്റു.

Post a Comment

0 Comments