Latest News
Loading...

വിദ്യാർത്ഥികളുമായി സംവദിച്ച് ഡോ. റോക്സി മാത്യു കോൾ

മീനച്ചിൽ റിവർ - റെയിൻ മോണിട്ടറിംഗ് നെറ്റ് വർക്കിൽ തുടക്കം മുതൽ മഴമാപിനി നിരീക്ഷണം കാര്യക്ഷമമായി നടത്തുന്ന മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിലെ വിദ്യാർത്ഥികളോട് രാജ്യത്തെ പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞന് ഏറെ നാളായി ഉണ്ടായിരുന്ന ആഭിമുഖ്യം ഓൺലൈൻ ബന്ധങ്ങളുടെ പരിമിതിയെ മറികടന്ന് ഓൺ ഫീൽഡായ ദിനം. 


.മുൻപ് ഒരിക്കൽ ഗൂഗിൾ മീറ്റിൽ തുടർച്ചയായ ചോദ്യങ്ങൾ ചോദിച്ച മിടുക്കരോട് അന്നേ വാക്കുകൊടുത്തതാണ് നേരിൽ കാണാമെന്ന്. ഒപ്പമിരുന്നപ്പോൾ പിന്നെയും സംശയങ്ങളുടെ പരമ്പര. ലളിതവും സരളവുമായ മറുപടികൾ. 

.
സ്കൂളിൽ മീനച്ചിൽ നദീസംരക്ഷണസമിതിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന Climate Action Group - CLAP for future ലെ അംഗങ്ങളുമായി അന്തർദ്ദേശീയ പ്രശസ്തനായ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യു കോൾ ആശയവിനിമയം നടത്തി. 
മീനച്ചിൽ നദീസംരക്ഷണസമിതിയുടെ - തോട് നന്നായാൽ നാട് നന്നാവും - കാമ്പയിനിൽ പാതാമ്പുഴ തോടിനെ തെരഞ്ഞെടുത്ത് സ്കൂൾ ആദ്യപങ്കാളിയായി. കാമ്പയിന്റെ ഉത്ഘാടനം ഡോ. റോക്സി മാത്യു കോൾ നിർവ്വഹിച്ചു.

Post a Comment

0 Comments