Latest News
Loading...

ആധ്യാത്മിക സമ്മേളനവും തത്സമയ സംപ്രേഷണവും

കാശി വിശ്വനാഥ ക്ഷേത്രത്തിൻ്റെ വികസനവുമായി ബന്ധപ്പെട്ട് 1000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ പദ്ധതി പ്രധാനമന്ത്രി  നരേന്ദ്രമോദി ഉദ്ഘാടനം നിർവ്വഹിച്ചു. ഇതിനു മുന്നോടിയായി ഭാരതത്തിലെ എല്ലാ മണ്ഡലങ്ങളിലും നടക്കുന്ന ദിവ്യകാശി ഭവ്യ കാശി പരിപാടി ബിജെപി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ധ്യാത്മിക സമ്മേളനം നടന്നു.


.രാമപുരം അമ്പലം ജംഗ്‌ക്ഷനിൽ നടന്ന സമ്മേളനം ബിജെപി സംസ്ഥാന സമിതിയം
എൻ.കെ.ശശികുമാർ ഉദ്ഘാടനം നിർവഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാമി വീതസംഗാനന്ദ ശ്രീരാമകൃഷ്ണമഠം പാലാ
സംപൂജ്യ അഭയാനന്ദ തീർത്ഥപാദസ്വാമികൾ വിദ്യാധിരാജ ആശ്രമം കുടക്കച്ചിറ സമ്മേളത്തിന് അനുഗ്രഹ പ്രഭാഷണം നടത്തി.


.
ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി വി.മുരളീധരൻ ,ബിജെപി ജില്ലാ കമ്മിറ്റിയംഗം പി.പി. നിർമ്മലൻ, ബിജെപി മണ്ഡലം ഭാരവാഹികളായ ബിനീഷ് പി.ഡി., മഹേഷ് ചന്ദ്രൻ , ദീപു സി.ജി, ഗിരിജ ജയൻ , മിനി അനിൽ, ഒബിസി മോർച്ച സംസ്ഥാന സമിതിയംഗം വത്സല ഹരിദാസ് , ബിജെപി രാമപുരം പഞ്ചായത്ത് ഭാരവാഹികളായ ജയൻ കരുണാകരൻ, സുജിത്ത് മോഹൻ , മനോജ് ബി., ശ്രീനിവാസൻ എം.പി., രാജേഷ്, തുടങ്ങിയവർ സംസാരിച്ചു.


Post a Comment

0 Comments