Latest News
Loading...

ജില്ലാ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് പാലായില്‍

അറുപത്തിനാലാമത് കോട്ടയം ജില്ല അത്‌ലറ്റിക്ക്  ചാമ്പ്യന്‍ഷിപ്പിന് പാലാ മുന്‍സിപ്പല്‍ സിന്തറ്റിക് സ്റ്റേഡിയത്തില്‍ തുടക്കമായി. വ്യാഴം വെള്ളി ശനി ദിവസങ്ങളിലായാണ് മല്‍സരങ്ങള്‍. പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ   ഉദ്ഘാടനം പാലാ നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍വഹിച്ചു. അല്‍ഫോന്‍സ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി. റെജീനാമ്മ ജോസഫിന്റെ അധ്യക്ഷത വഹിച്ചു.  

ജൂനിയര്‍ നാഷണല്‍ മെഡലിസ്റ്റ് റിയമോള്‍ ജോയ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു  നഗരസഭാ കൗണ്‍സിലര്‍മാരായ അഡ്വ ബിനു പുളിക്കകണ്ടം, ബിജി ജോജോ, തോമസ് പീറ്റര്‍, ബൈജു കൊല്ലംപറമ്പില്‍, കോട്ടയം ഡിസ്ട്രിക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ ബോബന്‍ ഫ്രാന്‍സിസ്,  കോട്ടയം ഡിസ്ട്രിക് അത്ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി തങ്കച്ചന്‍ മാത്യു, കോട്ടയം ഡിസ്ട്രിക് അത്ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് പ്രവീണ്‍ തര്യന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു 



.14 വയസ്സില്‍ താഴെ, 16 വയസ്സില്‍ താഴെ, 18 വയസ്സില്‍ താഴെ, 20 വയസ്സിന് മുകളില്‍ എന്നീ വിഭാഗങ്ങളില്‍ പുരുഷ-വനിതാ താരങ്ങള്‍ക്കായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. വ്യാഴാഴ്ച രാവിലെ ഏഴിന് മത്സരങ്ങള്‍ ആരംഭിച്ചു. വ്യാഴാഴ്ച 68 മത്സരയിനങ്ങളിലാണ് ഫൈനല്‍ നടക്കുക.

Post a Comment

0 Comments