Latest News
Loading...

മീനച്ചിലാറ്റിൽ കാണാതായതായ ആളുടെ മൃതദേഹം കണ്ടെത്തി

കിടങ്ങൂരിൽ ഇന്നലെ മീനച്ചിലാറ്റിൽ കാണാതായതായ ആളുടെ മൃതദേഹം കണ്ടെത്തി. കുമ്മണ്ണൂർ സ്വദേശി ചെറുശേരിൽ രാജുവിന്റെ മൃതദേഹമാണ് കണ്ടത്തിയത്. കിടങ്ങൂർ കടുതോടി കടവിലാണ് ഇന്നലെ രാജുവിനെ കാണാതായത്. 

ഇന്നലെ രാവിലെ കടവിൽ കുളിക്കാനെത്തിയവർ കടവിൽ ബാഗും മൊബൈലും കണ്ടെത്തിയതിനെ തുടർന്ന് കിടങ്ങൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാൾ വീട്ടിൽ എത്തിയിട്ടില്ലെന്ന് വീട്ടുകാർ അറിയിച്ചതോടെയാണ് തെരച്ചിൽ നടന്നത്. 


.പാലാ ഫയർഫോഴ്സ് യൂണിറ്റും സ്കൂബ സംഘവും തെരച്ചിൽ നടത്തിയെങ്കിലും ഇന്നലെ വൈകിട്ട് തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. കടവിൽ നിന്നും 150 മീറ്റർ മാറിയാണ് ചതുപ്പിൽ അടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൈക്ക് സ്വാധീന കുറവുള്ള രാജു ലോട്ടറി വിൽ വിൽപനക്കാരനായിരുന്നു.

Post a Comment

0 Comments