Latest News
Loading...

നൃത്താധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം നഗരത്തിൽ വീടിനുള്ളിൽ നൃത്താധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. മാങ്ങാനം സ്വദേശിയായ ഡാൻസ് മാസ്റ്റർ മധുവിനെയാണ് ശാസ്ത്രീ റോഡിൽ ബേക്കർ ഹില്ലിലുള്ള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഡോ. എൻ ടി  എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള നിരവത്ത് വീടിന്റെ മൂന്നാം നിലയാലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 



.എട്ട് വർഷമായി ഇവിടെ താമസിച്ചുവരികയാണ് ഇദ്ദേ​ഹം.

മുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലാണ്. 

 വനിതാ ജഡ്ജിയെയടക്കം ഡാൻസ് പഠിപ്പിച്ചിരുന്ന മാസ്റ്ററായിരുന്നു ഇദ്ദേഹം. കൂടാതെ നഗരത്തിൽ നിരവധി ആളുകൾ ഇയാൾക്ക് കീഴിൽ ഡാൻസ് അഭ്യസിച്ചിരുന്നു.


 മത്സരങ്ങളിൽ ജഡ്ജായിട്ടും പങ്കെടുത്തിരുന്നു.

മൃതദേഹത്തിന് മൂന്ന് നാല് ദിവസം പഴക്കമുണ്ട്. ദുർ​ഗന്ധം വമിച്ചതിനെത്തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി

Post a Comment

0 Comments