Latest News
Loading...

സിപിഐഎം പൂഞ്ഞാർ ഏരിയ സമ്മേളനത്തിന് തുടക്കം

23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സിപിഐ എം പൂഞ്ഞാർ ഏരിയ സമ്മേളനത്തിന് വിആർ ഭാസ്കരൻ നഗറിൽ ( വിസിബ് ഓഡിറ്റോറിയം,കൊടുമ്പിടി)  ഉജ്വല തുടക്കം.  ഏരിയായിലെ  മുതിർന്ന പാർട്ടി അംഗം ഇഎ മോഹനൻ പതാക ഉയർത്തിയത്തിന് ശേഷം പ്രതിനിധികൾ രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന  നടത്തി. തുടർന്ന് ചേർന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിആർ രഘുനാഥ്‌ ഉദ്‌ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സികെ ഹരിഹരൻ താത്കാലിക ആദ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ കെഒ രഘുനാഥ്‌ സ്വാഗതം പറഞ്ഞു.



.ഏരിയ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തി വിവിധ കലാ- കായിക മത്സരത്തിൽ വിജയികൾക്ക് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പ്രൊ.എം.ടി ജോസഫ്,ലാലിച്ചൻ ജോർജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ,ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് എന്നിവർ മൊമെന്റോയും ക്യാഷ് അവർഡും നൽകി.
രക്തസാക്ഷി പ്രമേയം ഏരിയ കമ്മിറ്റി അംഗം രമേഷ് ബി വീട്ടിമറ്റവും അനുശോചന പ്രമേയം ഏരിയ കമ്മിറ്റി അംഗം ടി ആർ ശിവദാസ് എന്നിവർ  അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.   ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പ്രൊഫ: എം ടി ജോസഫ്, സി.ജി ജോസഫ്, പി കെ ഹരികുമാർ, ടിആർ രഘുനാഥൻ, ലാലിച്ചൻ ജോർജ്,ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്,രമ മോഹൻ എന്നിവർ പങ്കെടുത്തു. 11 ലോക്കൽ കമ്മിറ്റികളിൽ നിന്നും 130 പ്രതിനിധികളും 16 ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെ 146 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടത്തു.
 വിവിധ സബ് കമ്മിറ്റി കളെ തിരഞ്ഞെടുത്തു.
പ്രസീഡിയം : സികെ ഹരിഹരൻ (കൺവീനർ) രമേഷ് ബി വെട്ടി മറ്റം, ആശാ റിജു, മിഥുൻ ബാബു. മിനിട്സ് : കെ ഒ ജോർജ് (കൺവീനർ) സി.എം സിറിയക്ക്, കെ ആർ അമീർഖാൻ, സാം അലക്സ്‌. പ്രമേയം : ടി എസ് സിജു (കൺവീനർ) ഇ എ മോഹനൻ, വിഎൻ ശശിധരൻ, അനൂപ് കെ കുമാർ,ഐസക് ഐസക്, ജെറി ജോസ്, കെ ശശി. ക്രഡൻഷ്യൽ : ടി ആർ ശിവദാസ് (കൺവീനർ) കെ എം രാജേന്ദ്ര പ്രസാദ്, വി കെ മോഹനൻ, കെ പി മധുകുമാർ, റെജി ജേക്കബ്, കെ ഒ രഘുനാഥൻ, പി ജെ ജോർജ്, ജോർജ് പീറ്റർ. വ്യാഴാഴ്ചയും പ്രതിനിധി സമ്മേളനം തുടരും

Post a Comment

0 Comments