Latest News
Loading...

ഈരാറ്റുപേട്ട കെഎസ്ആർടിസിയിലേയ്ക്ക് സിപിഐ മാർച്ചും ധർണയും


ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോ പ്രവർത്തനം അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐ നേതൃത്വത്തിൽ ഡിപ്പോയിലേയ്ക്ക് മാർച്ചും ധർണയും നടത്തി പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും പ്രകടനമായാണ് പ്രവർ ത്തകർ ഡിപ്പോയിലെത്തിയത്. ജില്ലാ അസി. സെക്രട്ടറി അഡ്വ വി.കെ സന്തോഷ്കുമാർ ധർണ ഉദ്ഘാടനം ചെയ്തു. സിപിഐ സെക്രട്ടറിയേറ്റംഗവും മണ്ഡലം അസി. സെക്രട്ടറി ഇ.കെ മുജീബ് അധ്യക്ഷനായിരുന്നു.


.മേഖലയിൽ പത്തും പതിനഞ്ചും സ്വകാര്യ ബസുകളുണ്ടായിരുന്ന ആളുകൾ പോലും ലാഭമില്ലാതായതോടെ നിർത്തി. എന്നാൽ പൊതുജന സർവീസ് നടത്തുന്ന കെഎസ്ആർടിസി ലാഭമല്ല നോക്കേണ്ടതെന്ന് അഡ്വ വികെ സന്തോഷ് കുമാർ പറഞ്ഞു. 2850 ബസുകൾ ഉപയോഗശൂന്യമായി. ഉദ്യോഗസ്ഥവൃന്ദം കെഎസ്ആർടിസിയെ നശിപ്പിക്കുകയാണ്. 


യാത്രക്കാരുള്ളപ്പോൾ മാത്രം ബസ് ഓടിച്ചാൽ മതിയെന്നാണ് പുതിയ നയം. 56 മണിക്കൂർ യാത്രക്കാർ വഴിയിൽ നിൽക്കേണ്ട അവസ്ഥയാണ് ഇതോടെ ഉണ്ടാകുന്നത്. മറ്റേതൊരു വകുപ്പിലും പെൻഷനും ശമ്പളവും കൊടുക്കുന്നത് സർക്കാരാണ്. ആ നിലയ്ക്ക് കെഎസ് ആർടിസി ശമ്പളവും പെൻഷനും സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി എംജി ശേഖരൻ സ്വാഗതം ആശംസിച്ചു. വർക്കുഷോപ്പും ടിപ്പുകളും ഇല്ലാതാക്കി ഡി പോയെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലയോര മേഖലകളിലേയ്ക്കുള്ള ഏകയാ ത്രാമാർഗമായ കെഎസ്ആർടിസി സർവീസുകൾ റദ്ദാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എഐടിയുസി പൂഞ്ഞാർ മണ്ഡലം സെക്രട്ടറി പിഎസ് സുനിൽ, ടിഡി മോഹനൻ, നൗഷാദ്, പി.എസ് ബാബു, കെവി എ ബാഹം, ഷമ്മാസ്, മണ്ഡലം കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments