Latest News
Loading...

CITU വിൽ നിന്നും 10 തൊഴിലാളികൾ AITUC യിൽ ചേർന്നു

 ഈരാറ്റുപേട്ട സിഐടിയു വിൽ നിന്നും 10 തൊഴിലാളികൾ  എഐടിയുസിയിൽ ചേർന്നു പ്രവർത്തിക്കുന്നതിന് തീരുമാനിച്ചു.
 എഐടിയുസി ലേക്ക് കടന്നുവന്ന തൊഴിലാളികൾ തലപ്പലത്ത്  സുമേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ചുമട്ടു തൊഴിലാളി ഫെഡറേഷൻ എഐടിയുസി കോട്ടയം ജില്ലാ സെക്രട്ടറി  എം ജി ശേഖരൻ ഉദ്ഘാടനം ചെയ്തു. 


 ബിജുവും പ്രകാശും ഹരീഷും ചേർന്ന് എഐടിയുസി പതാക എംജി ശേഖരനിൽ നിന്നും ഏറ്റുവാങ്ങി. പുതിയ ടേൺ കൺവീനറായി പ്രകാശിനെയും ജോയിന്റ് കൺവീനറായി ഹരീഷിനെയും തിരഞ്ഞെടുത്തു യൂണിയൻ പഞ്ചായത്ത് സെക്രട്ടറി പി രാമചന്ദ്രൻ നായർ, സിപിഐ ലോക്കൽ സെക്രട്ടറി കെ ശ്രീകുമാർ, അസിസ്റ്റന്റ് സെക്രട്ടറി എബിൻ പയസ്, യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജു വികെ പ്രകാശ്, ഉദയൻ പി വി തുടങ്ങിയവർ പ്രസംഗിച്ചു


Post a Comment

0 Comments