Latest News
Loading...

സംരംഭകത്വ പ്രോത്സാഹന സെൽ രൂപീകരിച്ചു

സംരംഭകരാകുവാൻ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക, അവരെ ലക്ഷ്യസ്ഥാനത്തെത്താൻ സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉഴവൂർ പഞ്ചായത് കമ്മിറ്റിയുടെ തീരുമാന പ്രകാരം ഉഴവൂർ പഞ്ചായത്തിൽ സംരംഭകത്വ പ്രോത്സാഹന സെൽ രൂപീകരിച്ചു. രൂപപ്പെടുത്തുന്ന ആശയത്തെ സംരഭം ആക്കി മാറ്റുന്നതിനു വേണ്ട സഹായം നൽകുക, നടപടിക്രമങ്ങൾ ലഘുകരിക്കുന്നതിനു സഹായിക്കുക തുടങ്ങിയവ സെൽ ന്റെ പ്രവർത്തനങ്ങളിൽ പെടുന്നു. 


.ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തങ്കച്ചൻ കെ എം കൺവീനർ ആയും, വൈസ് പ്രസിഡന്റ്‌ റിനി വിൽ‌സൺ, സെക്രട്ടറി സുനിൽ എസ്, ബ്ലോക്ക്‌ വ്യവസായ ഓഫീസർ രജനി ഇ എ,കുടുംബശ്രീ സി ഡി എസ് ഡെയ്സി സ്റ്റീഫൻ,തൊഴിലുറപ്പ് എഞ്ചിനീയർ ഹേമന്ത് ഹരിദാസ്,നിതിൻ ജോസ് എന്നിവർ അടങ്ങുന്ന കമ്മിറ്റി യാണ് സംരഭകത്വ സെൽ ന് നേതൃത്വം നൽകുന്നത്. 


സംരംഭം തുടങ്ങുവാൻ ആഗ്രഹിക്കുന്ന യുവതിയുവാക്കൾ നടപടികര്മങ്ങളുടെ ബാഹുല്യം മൂലം പിന്നോട്ട് പോകേണ്ട സാഹചര്യം വരുന്നില്ല എന്ന് ഉറപ്പുവരുത്തണം എന്നും പരമാവധി ആളുകൾക്ക് കേന്ദ്ര, സംസ്ഥാന വ്യവസായ വകുപ്പിൽ നിന്നും കുടുംബശ്രീ അടക്കമുള്ള സംവിധാനങ്ങളിൽ നിന്നും ലഭിക്കാവുന്ന പരമാവധി ആനുകൂല്യങ്ങൾ നേടി കൊടുക്കുന്നതിനും, സംരംഭങ്ങളെ ശരിയായി രൂപീകരിക്കുന്നതിനും ഈ സെൽ സഹായകരമാകും എന്ന് പ്രസിഡന്റ്‌ അഭിപ്രായപെട്ടു.ഉഴവൂർ പഞ്ചായത്തിന്റെ സംരഭകത്വ പ്രോത്സാഹന സെൽ ൽ രജിസ്റ്റർ ചെയ്യുവാൻ താഴെ പറയുന്ന നമ്പർ ൽ ബന്ധപെടുക.
+91 94973 24004


Post a Comment

0 Comments