Latest News
Loading...

കരോളിൽ മാത്രം നിയന്ത്രണം ഉത്തര കൊറിയയിൽ ചിരി നിരോധിച്ച പോലെ: നോയൽ ലൂക്ക് പെരുമ്പാറയിൽ

ക്രിസ്മസ് കരോളിൽ പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാവൂ എന്ന നിർദേശം  തുഗ്ലക് രാജവാഴ്ചയെ ഓർമിപ്പിക്കുന്നതും, ശുദ്ധ തോന്ന്യാസവും ആണെന്ന് കെ.എസ്.സി കോട്ടയം ജില്ലാ പ്രസിഡൻറ് നോയൽ ലുക്ക് പെരുമ്പാറയിൽ അഭിപ്രായപ്പെട്ടു.


  15 ദിവസം ഉത്തര കൊറിയയിൽ ചിരി നിയന്ത്രിച്ചതിനു തുല്യമാണിത്. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളിൽ ആയിരങ്ങളെ സംഘടിക്കാൻ അനുവദിക്കും. തിയറ്ററിനു മുന്നിൽ ആൾക്കൂട്ടമാകാം.  അമ്മയുടെ തെരഞ്ഞെടുപ്പിനു നൂറു കണക്കിനു താരങ്ങൾ ഒന്നിച്ചു കൂടി. രാഷ്ട്രീയ കൊലപാതകങ്ങളെ തുടർന്ന് ആയിരങ്ങൾ മരണ വീടുകളിൽ എത്തി. കോവിഡിനൊപ്പം ജീവിക്കണമെന്ന നിർദേശമുണ്ടായതോടെ എങ്ങും സമരവും ആൾക്കൂട്ടവും കാണാം. 


കരോളിൽ മാത്രം നിയന്ത്രണം കൊണ്ടു വരുന്നതു അൽപത്തവും ക്രൈസ്തവരെ വെറുപ്പിക്കുന്നതുമായ ഒന്നാണ് . എല്ലാ മേഖലയിലും നിയന്ത്രണം കൊണ്ടുവരുകയാണെങ്കിൽ കരോളിലും ആകാം. പക്ഷേ തലതിരിഞ്ഞ ഈ തീരുമാനത്തിൻ്റെ യുക്തി മനസിലാകുന്നില്ല. പിണറായി വിജയൻ ഒന്ന് തീരുമാനിച്ചാൽ അതിനെ ചോദ്യം ചെയ്യാൻ സ്വന്തം പാർട്ടിയിലോ ,ഘടക കക്ഷികളിലോ ആരുമില്ലെന്നതിൻ്റെ പ്രത്യക്ഷോദ്ദാഹരണമാണിതെന്ന് കെ.എസ് സി കോട്ടയം ജില്ലാ പ്രസിഡൻ്റ് നോയൽ ലൂക്ക് പെരുമ്പാറയിൽ പറഞ്ഞു.

Post a Comment

0 Comments