Latest News
Loading...

മറിഞ്ഞ കാറില്‍ കുടുങ്ങിയ അധ്യാപികയെ രക്ഷപെടുത്തി

നിയന്ത്രണം വിട്ട് മറിഞ്ഞ കാറില്‍ കുടുങ്ങിയ അധ്യാപികയെ രക്ഷപെടുത്തി. മുത്തോലി കൊഴുവനാല്‍ റോഡില്‍ മേവടയ്ക്ക് സമീപമാണ് നിയന്ത്രണംവിട്ട കാര്‍ 15 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞത്. .അധ്യാപികയായ പൂവത്തിളപ്പ് മണലുങ്കല്‍ സ്വദേശിനിയാണ് കാര്‍ ഓടിച്ചിരുന്നത്. ഓള്‍ട്ടോ കാറാണ് അപകടത്തില്‍പെട്ടത്. ഡോര്‍ തുറക്കാനാകാതെ കാറിനുള്ളില്‍ കുടുങ്ങിയ അധ്യാപികയെ ഫയര്‍ഫോഴ്‌സ് എത്തി ഗ്ലാസ് തകര്‍ത്താണ് രക്ഷപെടുത്തിയത്.

.