Latest News
Loading...

ഓട്ടോ ടാക്സി സമരം പിൻവലിച്ചു

ഇന്ന് അർദ്ധരാത്രി മുതൽ നടത്താനിരുന്ന ഓട്ടോ ടാക്സി സമരം ഗതാഗത മന്ത്രിയുമായ് നടത്തിയ ചർച്ചയെ തുടർന്നു പിൻവലിച്ചു . സംസ്ഥാനത്തെ ഓട്ടോ- ടാക്‌സി തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്കു മാറ്റി. ഓട്ടോ-ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. 



സമരക്കാരുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നത്തി. 5 രൂപയെങ്കിലും കൂട്ടണമെന്ന് ആവശ്യം സമരക്കാർ ഉന്നയിച്ചു. ഇന്ധന വിലയ്‌ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാല്‍ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. 

ഈ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ യൂണിയനുകൾ  ആവശ്യം ഉന്നയിച്ചത്.യൂണിയനുകളുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

Post a Comment

0 Comments