Latest News
Loading...

മികച്ച കർഷകനുള്ള അവാർഡ് നേടിയ അഡ്വ.വി.ജെ ജോസിനെ ആദരിച്ചു

മികച്ച കർഷകനുള്ള ബിഷപ്പ് വയലിൽ അവാർഡ് നേടിയ അഡ്വ. വിജെ ജോസിനെ ഈരാറ്റുപേട്ട ബാർ അസ്സോസിയേഷൻ ആദരിച്ചു . പ്രസിഡൻഡ് അഡ്വ. ബിജു ഇളംതുരുത്തിയിൽ അദ്ധ്യഷത വഹിച്ച യോഗത്തിൽ അഡ്വ. ഇ സ് കണ്ണൻ, ജെയിംസ് കൊട്ടുകാപ്പള്ളിയിൽ , അഡ്വ ബിനാഗിരി, അഡ്വ. സെബാസ്റ്റ്യൻ ജോസ് എന്നിവർ പ്രസംഗിച്ചു.


.വൈവിധ്യമാർന്ന നൂതന ശാസ്ത്രീയ കൃഷി നടത്തി വിജയിച്ച പൂർവ വിദ്യാർഥികൾക്കായി സെന്റ് തോമസ് കോളേജ് അലൂംമ്നി അല  അസോസിയേഷൻ ഏർപ്പെടുത്തിയ ബിഷപ് വയ ലിൽ അവാർഡാണ്  (33,333 രൂപ) വി. ജെ.ജോസ് വലിയവീട്ടിലിന് ലഭിച്ചത് . ഗ്രാംപൂ, ഏലം, വാഴ, തെങ്ങ്, കമുക്, കുരുമുളക്, മാവ്, പ്ലാവ്, ആഞ്ഞിലി, സപ്പോട്ട, റബർ, തേക്ക്, ഈട്ടി, മഹാഗണി, ചന്ദ നം, കടുക്ക എന്നിവയെല്ലാം വി. ജെ.ജോസ് കൃഷി ചെയ്ത് വിജ യിപ്പിച്ചിട്ടുണ്ട്. 

തേനീച്ച, കോഴി, പശു, മത്സ്യങ്ങൾ എന്നിവ കൂടാതെ 20 ഔഷധസസ്യങ്ങളും ജോസിന്റെ 20 ഏക്കർ സ്ഥലത്തുണ്ട്. തീക്കോയി വില്ലേജിൽ വാഗമണ്ണിനടുത്തുള്ള ഒറ്റയീട്ടിയാണ് ജോസിന്റെ കൃഷിയിടം. അവാർഡ് ജനുവരിയിൽ സമ്മാനിക്കും.

Post a Comment

0 Comments