Latest News
Loading...

ഫാ. വിൻസന്റ് കളരിപ്പറമ്പിൽ പുരസ്കാരം വി.എൻ.ഗോപിനാഥപിള്ളയ്ക്ക്

മീനച്ചിൽ നദീസംരക്ഷണസമിതിയുടെ സ്ഥാപകനേതാവും പ്രഥമ വൈസ് പ്രസിഡന്റും അടുക്കം അണക്കെട്ട് വിരുദ്ധസമരനായകനുമായിരുന്ന ഫാ. വിൻസന്റ് കളരിപ്പറമ്പിലിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം വി.എൻ. ഗോപിനാഥപിള്ളയ്ക്ക്. 


.മണിമലയാർ സംരക്ഷണ പോരാളിയും പരിസ്ഥിതി സാമൂഹിക പ്രവർത്തകനുമായ ഗോപിനാഥപിള്ള കേരള നദീസംരക്ഷണസമിതി വൈസ് പ്രസിഡന്റുമാണ്. പതിനായിരത്തിയൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 

.
പൂഞ്ഞാർ ഭൂമിക സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യു പുരസ്കാരസമർപ്പണം നടത്തി. മീനച്ചിൽ നദീസംരക്ഷണസമിതി പ്രസിഡന്റ് ഡോ. എസ്.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. റഹിം തലനാട്, ലക്ഷ്മി വി നായർ, മിഥുൻ ജോൺ, ഡോ.റോയി തോമസ്, പ്രഫ. കെ.പി. ജോസഫ് , മാത്യു എം. കുര്യാക്കോസ്, ജെയിംസ് സെബാസ്റ്റ്യൻ ചൊവ്വാറ്റുകുന്നേൽ, ബിനു പെരുമന എന്നിവർ പ്രസംഗിച്ചു

Post a Comment

0 Comments