Latest News
Loading...

ആംബുലന്‍സും ജീപ്പുമായി കൂട്ടിയിടിച്ച് അപകടം.

പാലാ തൊടുപുഴ റോഡില്‍ കാനാട്ടുപാറയില്‍ ആംബുലന്‍സും ജീപ്പുമായി കൂട്ടിയിടിച്ച് അപകടം. കാനാട്ടുപാറയ്ക്ക് സമീപമാണ് അപകടമുണ്ടായത്. തൊടുപുഴയില്‍ നിന്നും വരികയായിരുന്ന ആംബുലന്‍സിലാണ് ജീപിടിച്ചത്.


തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ നിന്നും രോഗിയുമായി ചേര്‍പ്പുങ്കല്‍ മെഡിസിറ്റി ആശുപത്രിയിലേയ്ക്ക് വരികയായിരുന്നു ആംബുലന്‍സ്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ആംബുലന്‍സ് ജീപ്പിലിടിക്കുകയായിരുന്നു


ആംബുലന്‍സും ജീപ്പും റോഡിന്റെ കരിങ്കല്‍ ഭിത്തിയില്‍ ഇടിച്ചാണ് നിന്നത്. ഇരുവാഹനങ്ങളുടെയും മുന്‍വശം അപകടത്തില്‍ തകര്‍ന്നു. ആംബുലന്‍സില്‍ 3 പേരാണ് ഉണ്ടായിരുന്നത്. രോഗിയുടെ തലയിടിച്ച് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ മെഡിസിറ്റിയിലെത്തിച്ചു. ജിപ്പിലുണ്ടായിരുന്നവരെ പാലാ ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു


Post a Comment

0 Comments