Latest News
Loading...

എയ്ഡ്സ് ദിനാചരണം നടത്തി

ചേർപ്പുങ്കൽ ബി.വി.എം ഹോളി ക്രോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റും പാലാ ജനമൈത്രി പോലീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ എയ്ഡ്സ് ദിനാചരണം നടത്തി. സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികൾ എയ്ഡ്സ് ബോധവത്കരണത്തിൻ്റെ ഭാഗമായി ഫ്ലാഷ് മോബും, തെരുവ് നാടകവും സംഘടിപ്പിച്ചു.



.എയ്ഡ്സ് ദിനത്തിൻ്റെ ഈ വർഷത്തെ വിഷയമായ "അസമത്വങ്ങൾ അവസാനിപ്പിക്കാം എയ്ഡ്സും മഹാമാരിയും ഇല്ലാതാക്കാം " എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ബോധവത്കരണ പരിപ്പാടി സംഘടിപ്പിച്ചത്. എയ്ഡ്സ് ദിനാചരണത്തിന് പാലാ എസ്.ഐ.എം.ഡി. അഭിലാഷ് ഉദ്ഘാടനം നിർവ്വഹിച്ചു.


.ബി.വി.എം.ഹോളിക്രോസ് കോളേജ് പ്രിൻസിപ്പൽ ഡോ.സെബാസറ്റ്യൻ തോണിക്കുഴി, സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ.സി.ബിൻസി അറക്കൽ, പാലാ ജനമൈത്രി പോലീസ്‌ സി.ആർ.ഓ. എ.റ്റി.ഷാജിമോൻ , ബിറ്റ് ഓഫീസർമാരായ സുദേവ്, പ്രഭു , സോഷ്യൽ വർക്ക് വിഭാഗം അദ്ധ്യാപകരായ അനീഷ് ജോർജ്ജ്,സജോ ജോയി , ജിബിൻ അലക്സ് , ദീപാ ബാബു, ക്ലിഫോൺസ് കെ ജയിംസ്, ബി.എസ്.ഡബ്ല്യു വിദ്യാർത്ഥികളും നേതൃത്വം നൽകി

Post a Comment

0 Comments