Latest News
Loading...

പൊതുമരാമത്ത് റോഡുകൾക്ക് 3.43 കോടി രൂപ അനുവദിച്ചു

പൂഞ്ഞാർ : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ റീടാറിങ്ങിനും അറ്റകുറ്റപ്പണികൾക്കുമായി 3 കോടി 43 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. താഴെ പറയുന്ന റോഡുകൾക്കാണ് ഫണ്ട് അനുവദിക്കപ്പെട്ടിട്ടുള്ളത്.
പൂഞ്ഞാർ, തിടനാട് ഗ്രാമപഞ്ചായത്തുകളിൽ പ്പെട്ട മാളിക ദേവിക്ഷേത്രം - രക്ഷാഭവൻ - തിടനാട് റോഡ് : 75 ലക്ഷം,
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പെരിങ്ങളം - ചട്ടമ്പി - കൈപ്പള്ളി റോഡ് : 50 ലക്ഷം,
പൂഞ്ഞാർ തെക്കേക്കര, പാറത്തോട് പഞ്ചായത്തുകളിൽപ്പെട്ട ചോറ്റി-മന്നം-മലയിഞ്ചിപ്പാറ റോഡ് : 25 ലക്ഷം,



.പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പൂഞ്ഞാർ - ആലുംതറ റോഡ് : 25 ലക്ഷം,
തീക്കോയി പഞ്ചായത്തിലെ വഴിക്കടവ് – വാഗമണ്‍ - കുരിശുമല റോഡ് : 25 ലക്ഷം,
തിടനാട്, പാറത്തോട് പഞ്ചായത്തുകളിൽപെട്ട ചെമ്മലമറ്റം - വാരിയാനിക്കാട് - പാറത്തോട് റോഡ് : 25 ലക്ഷം,
മുണ്ടക്കയം പഞ്ചായത്തിലെ മൈക്കോളജി റോഡ് : 25 ലക്ഷം,
എരുമേലി പഞ്ചായത്തിലെ കൊരട്ടി - ഓരുങ്കൽ - കരിമ്പിൻതോട് റോഡ് : 20 ലക്ഷം, 
മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളിൽപെട്ട കരിനിലം - പുഞ്ചവയൽ 504 കോളനി - കുഴിമാവ് റോഡ് : 20 ലക്ഷം,
പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം-കൂവപ്പള്ളി റോഡ് : 15 ലക്ഷം,

.പാറത്തോട് പഞ്ചായത്തിലെ പാറത്തോട് - ഇടക്കുന്നം റോഡ് : 15 ലക്ഷം,
കൂട്ടിക്കൽ പഞ്ചായത്തിലെ കൂട്ടിക്കൽ - കാവാലി - പ്ലാപ്പള്ളി - ഏന്തയാർ റോഡ് : 15 ലക്ഷം,
തീക്കോയി, പൂഞ്ഞാർ പഞ്ചായത്തുകളിൽപെട്ട തീക്കോയി - ആനയിളപ്പ് - വെട്ടിപറമ്പ് - പൂഞ്ഞാർ റോഡ് : 13 ലക്ഷം,
പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം - വട്ടക്കാവ് റോഡ് സംരക്ഷണ ഭിത്തി നിർമ്മാണം : 10.50 ലക്ഷം .
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.


Post a Comment

0 Comments