Latest News
Loading...

2.75 ലക്ഷം പിടിച്ചുപറി. സൂത്രധാരന്‍ കീഴടങ്ങി

കിടങ്ങൂരില്‍ പട്ടാപകല്‍ പ്രായമായ അധ്യാപകനെ വഴിയില്‍  തടഞ്ഞ് നിര്‍ത്തി 2.75 ലക്ഷം രൂപാ പിടിച്ചു പറിച്ച കേസില്‍ പിടികിട്ടാനുണ്ടായിരുന്ന സൂത്രധാരന്‍ 'നേരുകാരന്‍' എന്നറിയപ്പെട്ടിരുന്ന കിടങ്ങൂര്‍ മൂഴിക്കല്‍ ജോമോന്‍ കിടങ്ങൂര്‍ സ്റ്റേഷനില്‍ കീഴടങ്ങി. കഴിഞ്ഞ മാസം 16 ന് നടന്ന സംഭവത്തില്‍ 2 പ്രതികളെ കിടങ്ങൂര്‍ പോലീസ് 24 മണിക്കുറിനകം പിടികൂടിയതറിഞ്ഞ് നല്ലൊരു ഭാഗം പണവുമായി ജോമോന്‍  മുങ്ങുകയായിരുന്നു.


.വീട്ടുകാരുടെ സഹായത്തോടെ ഒളിവില്‍ കഴിഞ്ഞു വന്നെങ്കിലും നിവൃത്തിയില്ലാതെ കീഴടങ്ങാന്‍ നിര്‍ബന്ധിതനായി. പണം, മിഷ്യന്‍ വാളും, സ്വര്‍ണ്ണവും ഒക്കെ വാങ്ങാന്‍ ചിലവഴിച്ചതായി ആണ് വിവരം. ജോമോനാണ് കവര്‍ച്ചയ്ക്ക് പദ്ധതി ഇട്ടതെന്നും, പണം വാഗ്ദാനം ചെയ്ത് തങ്ങളെ കൂടെ കൂട്ടുകയായിരുന്നു എന്നും പിടിയിലായ പ്രതികള്‍ 2 പേരും പോലീസിനോട് സമ്മതിച്ചിരുന്നു. ജോമോന്‍ നാട്ടുകാരില്‍ പലരെയും വിവിധ തട്ടിപ്പുകള്‍ നടത്തി വഞ്ചിച്ചതായും പോലീസ് പറയുന്നു. 

Post a Comment

0 Comments