Latest News
Loading...

രാമപുരം പഞ്ചായത്തിൽ സ്ഥിരം മൃഗഡോക്ടറെ നിയമിക്കണമെന്ന് പഞ്ചായത്ത്



രാമപുരം: രാമപുരം മൃഗാശുപത്രിയിൽ ഡോക്ടർ ഇല്ലാത്തതിനാൽ രാമപുരത്തും സമീപ പ്രദേശങ്ങളിലുമുള്ളവർ മൃഗങ്ങളെ ചികിത്സിക്കാൻ ബുദ്ധിമുട്ടുകയാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡൻ്റ് ജോഷി കുമ്പളത്ത് എന്നിവർ പറഞ്ഞു. ഇതുമൂലം  ക്ഷീരകർഷകർ ഉൾപ്പെടെയുള്ളവർ മൃഗങ്ങളുടെ ചികിത്സയ്ക്കായി മറ്റു പഞ്ചായത്തുകളിലെ വെറ്റിനറി ഡോക്ടർമാരെയും സ്വകാര്യ മൃഗഡോക്ടർമാരെയും ആശ്രയിക്കേണ്ട അവസ്ഥയിലാണ്.  രാമപുരം സർക്കാർ മൃഗാശുപത്രി ഡോക്ടർ ഇവിടെ നിന്ന് സ്ഥലം മാറിയിട്ട് രണ്ടര മാസത്തിലേറെയായി. രണ്ടു വില്ലേജുകൾ ഉൾപ്പെടുന്ന 3500 പരം പശുക്കൾ ഉള്ളതും ആട് കോഴി പന്നി എന്നിവയെ വളർത്തി ഉപജീവനം കഴിയുന്ന സാധാരണ ജനങ്ങൾ അധിവസിക്കുന്ന സ്ഥലമാണ് രാമപുരമെന്ന് ഇവർ ചൂണ്ടിക്കാട്ടി. 

.ഡോക്ടർ സ്ഥലം മാറിയപ്പോൾ പുതിയ ഡോക്ടറെ നിയമിക്കാതെ വന്നപ്പോൾ രാമപുരം പഞ്ചായത്ത് കമ്മിറ്റി ഈ ആവശ്യമുന്നയിച്ചു എംഎൽഎ മുഖാന്തരം മന്ത്രിക്കും ജില്ലാ മൃഗസംരക്ഷണ ഓഫീസിലും നിവേദനം സമർപ്പിച്ചിട്ടുണ്ട്. കാലിവളർത്തലും കോഴിവളർത്തലും പന്നി വളർത്തലുമായി ഉപജീവനമാർഗ്ഗമായി കഴിയുന്ന കർഷകർ വളരെയേറെ കഷ്ടപ്പാട് അനുഭവിക്കുകയാണ്.  മൃഗങ്ങൾക്ക് അസുഖം വരുമ്പോൾ ചികിത്സ ലഭ്യമാക്കാൻ കഷ്ടപ്പാടായതിനാൽ ചികിത്സ ലഭ്യമാക്കാൻ കഴിയാതെ വരും. 

.ഇങ്ങെനെ ചികിത്സ ലഭിക്കാത്തതിനാൽ പാലുല്പാദനം കുറയുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ആയതിനാൽ രാമപുരം മൃഗാശുപത്രിയിൽ സ്ഥിരം ഡോക്ടറെ നിയമിച്ച് പരിഹാരം കാണണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് വൈസ് പ്രസിഡന്റ് ജോഷി കുമ്പളത്ത് തുടങ്ങിയവർ ആവശ്യപ്പെട്ടു.


Post a Comment

0 Comments