Latest News
Loading...

ഉഴവൂർ ബൈപാസ് യാഥാർഥ്യമാക്കണം : പൊതുമരാമത്തു മന്ത്രിക്കു നിവേദനം നൽകി.

വർഷങ്ങൾ ആയുള്ള ഉഴവൂർ നിവാസികളുടെ സ്വപ്നപദ്ധതി ആയ ഉഴവൂർ ബൈപാസ് യാഥാർഥ്യമാക്കണം എന്ന് ആവശ്യപെട്ടുകൊണ്ടു പൊതുമരാമത്തു മന്ത്രി ശ്രീ മുഹമ്മദ് റിയാസ് ന് കടുത്തുരുത്തി എം എൽ എ ശ്രീ മോൻസ് ജോസഫ് ന്റെ സാനിധ്യത്തിൽ ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ജോണിസ് പി സ്റ്റീഫൻ നിവേദനം നൽകി. . 

.വൈസ് പ്രസിഡന്റ്‌ ശ്രീമതി റിനി വിൽ‌സൺ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ തങ്കച്ചൻ കെ എം, സെക്രട്ടറി സുനിൽ എസ് എന്നിവർ സന്നിഹിതരായിരുന്നു

.ഉഴവൂർ ടൌൺ ലെ സ്ഥലപരിമിതിയും, വാഹനങ്ങൾ അനിയന്ത്രിതമായി മറ്റ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ റോഡ് സൈഡ് ൽ പാർക്ക്‌ ചെയ്യുന്നതും ഗതാഗത പ്രശ്നങ്ങളെ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ബൈപാസ് അല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ല എന്ന വിവരം മന്ത്രിയെ ധരിപ്പിച്ചു. വിഷയം അനുഭാവപൂർവം പഠിക്കാം എന്നും ആവശ്യമായ നടപടികൾ കൈക്കൊള്ളാം എന്നും മന്ത്രി അറിയിച്ചു.

Post a Comment

0 Comments