Latest News
Loading...

എൽ. ഡി. എഫ്. സമരം രാഷ്ട്രീയ മുതലെടുപ്പിന് - UDF

തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്തിലെ വഴിക്കടവിൽ മിനി എം. സി. എഫ്. തകർത്തുവെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് യു. ഡി. എഫ്. തീക്കോയി മണ്ഡലം കമ്മിറ്റി.ഗ്രാമ പഞ്ചായത്തിലെ പതിമൂന്ന് വാർഡിലും ഹരിതകർമ്മ സേന വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ തത്കാലികമായി സൂക്ഷിക്കുന്നതിന് വാർഡുകളിൽ മിനി എം. സി. എഫ് കൾ സ്ഥാപിച്ചിട്ടുണ്ട്.വഴിക്കടവ് വാർഡിലെ എം. സി. എഫ്. വഴിക്കടവ് ജംഗ്ഷനു സമീപം മെയിൻ റോഡിലാണ് ആദ്യം സ്ഥാപിച്ചിരുന്നത്.

എന്നാൽ ഇതിനു മുൻപിൽ മറ്റു മാലിന്യങ്ങൾകൊണ്ടുവന്ന് നിക്ഷേപിക്കുന്നത് പതിവായപ്പോൾ പഞ്ചായത്തിന്റെ നിർദ്ദേശ പ്രകാരം ഉൾറോഡിലേയ്ക്ക് മാറ്റി വെയ്ക്കുവാൻ തീരുമാനിച്ചു.എന്നാൽ എം. സി. എഫ് ന്റെ ചുമതലയുള്ള ഹരിത കർമ്മ സേനയെ അറിയിക്കാതെ വാർഡ് മെമ്പർ തന്നിഷ്ടപ്രകാരം  വീടുകൾക്ക് മുൻപിൽ കൊണ്ടുപോയി സ്ഥാപിച്ചു. തുടർന്ന് തദ്ദേശവാസികൾ വാർഡ് മെമ്പറോട് നിരവധി തവണ അല്പം മാറ്റി വെയ്ക്കുവാൻ അവശ്യപ്പെട്ടിരുന്നു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ വാർഡ് മെമ്പറോടും ഹരിത കർമ്മ സേനയോടും ജനങ്ങൾക്ക് പരാതിയില്ലാത്ത സ്ഥലത്തേയ്ക്ക് മിനി എം. സി. എഫ്. മാറ്റുവാൻ നിർദ്ദേശിച്ചിരുന്നു. തീരുമാനമാകാതെ വന്നപ്പോൾ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ നാട്ടുകാർ കഴിഞ്ഞ 27-ആം തീയതി വൈകുന്നേരം സൗകര്യ പ്രദമായ സ്ഥലത്തേയ്ക്ക് എം.സി. എഫ് മാറ്റി വെച്ചു.28-ആം തീയതി പകൽ മുഴുവൻ എം. സി. എഫ്. അവിടെ സുരക്ഷിതമായിരുന്നു.
      

. 28 നു രാത്രി എതോ തല്പര കക്ഷികൾ എം. സി. എഫ്. അടുത്തു നിന്നിരുന്ന പാഴ്മരത്തിലേക്ക് ചായ്ച്ചുവെച്ച് ഫോട്ടോ എടുത്തു. നാട്ടുകാർ 29 ന് രാവിലെ എം. സി. എഫ് നിവർത്തിവെച്ച് സിമെന്റ് ഇട്ട് കാൽ ഉറപ്പിച്ചു. 29 ന് കൂടിയ ഗ്രാമപഞ്ചായത്ത്‌ കമ്മിറ്റിയിൽ രജിസ്റ്ററിൽ ചേർക്കാത്ത പരാതി വാർഡ് മെമ്പർ കമ്മിറ്റി അവസാനിക്കുന്ന സമയത്ത് നൽകിയിരുന്നു.ഇത് സംബന്ധിച്ചു പ്രസിഡന്റും സെക്രട്ടറിയും സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്താമെന്നു പ്രസിഡന്റ്‌ കമ്മിറ്റിയിൽ പറഞ്ഞിരുന്നു .ഈ വിഷയം സംബന്ധിച്ചു ഗ്രാമപഞ്ചായത്ത്‌ കമ്മിറ്റി യാതൊരു വിധ തീരുമാനങ്ങളും എടുത്തിരുന്നില്ല.എന്നാൽ എടുക്കാത്ത തീരുമാനത്തെ ചൊല്ലിയാണ് LDF ഇപ്പോൾ രാഷ്ട്രീയം കളിക്കുന്നത്. 

.പരാതി രജിസ്‌റ്ററിൽ ചേർത്ത് കമ്മറ്റിയുടെ അജണ്ടയിൽ ഉൾപ്പെടുത്തി അജണ്ട കുറിപ്പോടെ നോട്ടീസ് നൽകിയ വിഷയങ്ങളെ കമ്മറ്റിയിൽ തീരുമാനം എടുക്കുവാൻ നിയമപരമായി സാധിക്കുയുള്ളു. വിഷയത്തിൽ പോലിസ് സമഗ്രമായ അന്വേഷണം നടത്തണം എന്നു തന്നെയാണ് യു. ഡി. എഫ് നിലപാട്.മിനി എം. സി. എഫ്. ഇപ്പോളും സുരക്ഷിതമായി യാതൊരു പോറലു പോലും എൽക്കാതെ വഴിക്കടവിൽ ഇരിപ്പുണ്ട്. ഇക്കാര്യം സംഭവസ്ഥലം സന്ദർശിച്ച ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റിനും സെക്രട്ടറിക്കും ബോധ്യപ്പെട്ടിട്ടുണ്ട്.ഇത് സംബന്ധിച്ച് ഹരിത കർമ്മ സേനയും പഞ്ചായത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പഞ്ചായത്തു പ്രസിഡന്റിനെയും ഉദ്യോസ്ഥരെയും എൽ.ഡി.എഫ് മെംബർമാർ ഭീഷണിപ്പെടുത്തുന്നു. ഈ നീക്കം അപലപനീയമാണ്.

.ജനോപകാര പ്രദമായ നിരവധി പദ്ധതികൾ നടപ്പിലാക്കി കോട്ടയം ജില്ലയിലെ തന്നെ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന തീക്കോയി ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതിയെയും പഞ്ചായത്ത് പ്രസിഡന്റിനെയും മനഃപൂർവം അവഹേളിക്കുന്ന എൽ. ഡി. എഫ് ന്റെ രാഷ്ട്രീയത്തെ തീക്കോയിലെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളികളയുമെന്ന് യു. ഡി. എഫ് തീക്കോയി മണ്ഡലം ചെയർമാൻ ഹരി മണ്ണുമഠം കൺവീനർ പയസ് കവളമ്മാക്കൽ കോൺഗ്രസ്‌ തീക്കോയി മണ്ഡലം പ്രസിഡന്റ്‌ എം. ഐ. ബേബി മുത്തനാട്ട് എന്നിവർ പ്രസ്താവിച്ചു.

Post a Comment

0 Comments