Latest News
Loading...

പാളത്തിലേയ്ക്ക് മണ്ണിടിച്ചില്‍. ട്രെയിനുകള്‍ റദ്ദാക്കി



കനത്ത മഴയെ തുടര്‍ന്നു തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു. തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലാണ് മണ്ണിടിഞ്ഞത്. മൂന്ന് സ്ഥലത്താണ് മണ്ണിടിഞ്ഞിരിക്കുന്നത്.


.പാറശാലയിലും എരണിയിലും കുഴിത്തുറയിലുമാണ് മണ്ണിടിഞ്ഞിരിക്കുന്നത്. ഇതോടെ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടപ്പെട്ടു. ട്രെയിന്‍ സര്‍വീസ് ഇല്ലാത്ത സമയത്താണ് മണ്ണ് ഇടിഞ്ഞത്. അതിനാല്‍ വലിയ അപകടം ഒഴിവായി.

.നാഗര്‍കോവില്‍ കോട്ടയം പാസഞ്ചര്‍ റദ്ദാക്കി. നാളെ പുറപ്പെടേണ്ട ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ തീവണ്ടിയും റദ്ദാക്കി. അനന്തപുരി എക്‌സ്പ്രസും ഐലന്‍ഡ് എക്‌സ്പ്രസും ഭാഗികമായി റദ്ദാക്കി. കൂടുതല്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടേക്കും

Post a Comment

0 Comments