Latest News
Loading...

ഈരാറ്റുപേട്ടയിൽ ടിപ്പർലോറി പാലത്തിൽ കുടുങ്ങി

ഈരാറ്റുപേട്ട അരുവിത്തുറ പള്ളിക്ക് സമീപം തെക്കേക്കര പാലത്തിൽ ടിപ്പർലോറി കുടുങ്ങിയതിനെ തുടർന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ലോഡുമായി എത്തിയ ലോറിയുടെ പിൻ വശത്തെ ചക്രങ്ങളിലൊന്ന് കാറ്റു പോയതിനെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്.


.വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഇതേ തുടർന്ന് കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വന്ന വാഹനങ്ങൾ കോസ് വേ വഴി എത്തിയതോടെ അഹമ്മദ് കുരിക്കൾ നഗറിൽ വലിയ ഗതാഗത കുരുക്കുണ്ടായി. 

.മാർക്കറ്റ് റോഡിലും പൂഞ്ഞാർ റോഡിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. വാഹന നിയന്ത്രണത്തിന്ന് പോലീസ് സ്ഥലത്തില്ലാതിരുന്നതും കുരുക്ക് മുറുകുന്നതിന് കാരണമായി.

Post a Comment

0 Comments