Latest News
Loading...

ഏറ്റവും വലിയ ലാഭവുമായി തലപ്പലം സർവീസ് സഹകരണ ബാങ്ക്

പാല: മീനച്ചിൽ താലൂക്കിലെ 34 ബാങ്കുകളിൽ സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ 2019-20 സാമ്പത്തിക വർഷത്തിൽ ഏറ്റവും ലാഭത്തിൽ പ്രവർത്തിച്ച ബാങ്കിനുള്ള അവാർഡ് ബഹുമാനപ്പെട്ട ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിന്നും ബാങ്ക് പ്രസിഡന്റ് അഡ്വ. എം ജെ സെബാസ്റ്റ്യൻ, സെക്രട്ടറി കെ ആർ സുനിൽകുമാർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. 


.155 കോടി രൂപ നിക്ഷേപവും, 194 കോടി രൂപ പ്രവർത്തന മൂലധനവുമുള്ള ബാങ്ക് സാധാരണക്കാർക്കും, കൃഷിക്കാർക്കും, കച്ചവടക്കാർക്കും, കുടുംബശ്രീ അംഗങ്ങൾ, JLG ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുകയും, ഏറ്റവും മികച്ച തിരിച്ചടവ് ഉറപ്പാക്കിയും കുടിശ്ശിക ശതമാനം കുറച്ചതും ഈ നേട്ടം കൈവരിക്കാൻ കാരണമായത്.

.കോട്ടയം ജില്ലയിൽ ഏറ്റവുമധികം കാർഷിക വായ്പകൾ നൽകിയും, സാധാരണക്കാർക്കുള്ള നബാർഡ് JLG ഗ്രൂപ്പ് വായ്പകൾ, കുടുംബശ്രീ വായ്പകൾ, തുടങ്ങി വിവിധങ്ങളായ വായ്പ കളിലൂടെ കോവിഡ് കാലഘട്ടത്തിൽ നാടിന്റെ കൈത്താങ്ങായി. ഗുരുതര രോഗം ബാധിച്ച അംഗങ്ങൾക്കുള്ള ചികിത്സാസഹായം, കോവിഡ് ഭക്ഷ്യക്കിറ്റ് വിതരണം, കോവിഡ് രണ്ടാം തരംഗം തലപ്പലം മൂന്നിലവ് പഞ്ചായത്തുകളിൽ കൂടിയ സമയത്ത് രോഗികൾക്കുള്ള സൗജന്യ വാഹന സഹായം തുടങ്ങിയ സേവനങ്ങൾ ബാങ്ക് നല്കി വരുന്നു.

Post a Comment

0 Comments