Latest News
Loading...

കേരള കോൺഗ്രസ്സിന് മറുപടിയുമായി സഞ്ജയുടെ ഭാര്യ

 
കോട്ടയം: കേരള കോൺഗ്രസിന്റെ പ്രതികാര രാഷ്ട്രീയത്തിനുള്ള കോൺഗ്രസിന്റെ ചുട്ട മറുപടിയായി മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.എം ചാണ്ടിയുടെ ചെറുമകൻ സഞ്ജയ് സക്കറിയയുടെ ഭാര്യ സൂര്യ എസ്.നായരുടെ പത്രസമ്മേളനം. സൂര്യ എസ്.നായർ നൽകിയ പരാതിയിൽ നടപടിയെടുക്കാതെ മാസങ്ങളോളം പൊലീസ് പൂഴ്ത്തി വച്ചത് അടക്കമുള്ള വിവരങ്ങൾ പുറത്ത് വന്നതോടെ കേരള കോൺഗ്രസും പൊലീസും അടക്കം ഒന്നിച്ച് പ്രതിക്കൂട്ടിലായി. 


നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനും, ജോസ് കെ.മാണിയ്ക്കും എതിരായി പ്രവർത്തിച്ചതിന്റെ പകയാണ് കോൺഗ്രസ് പ്രവർത്തകനായ സഞ്ജയ് സഖറിയക്കെതിരായി നടത്തുന്നതെന്നാണ് സഞ്ജയ് സഖറിയയുടെ ഭാര്യ സൂര്യയും, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷും പറയുന്നത്. മാണി സി.കാപ്പനെ പിൻതുണച്ച് രംഗത്ത് എത്തിയതിലും, ജോസ് കെ.മാണി ദയനീയമായി പരാജയപ്പെട്ടതിലുമുള്ള വൈരാഗ്യമാണ് കേരള കോൺഗ്രസിനുള്ളത്. ഇതിന്റെ പ്രതികാരമാണ് ഇപ്പോൾ സഞ്ജയോട് കാട്ടുന്നത്. ഇത് കേരള കോൺഗ്രസിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്നും ഇവർ ആരോപിക്കുന്നു. 


.കോൺഗ്രസിന്റെ നേതാവായ സഞ്ജയ് സഖറിയക്ക് എതിരെ വ്യാജ ആരോപണങ്ങളാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. സഞ്ജയുടെ ഫെയ്‌സ്ബുക്ക് പേജിൽ ഒരിടത്ത് മാത്രം വന്നതിന്റെ പേരിൽ മറ്റെല്ലാ ഫെയ്‌സ്ബുക്ക് പേജുകളുടെ ഉത്തരവാദിത്വവും സഞ്ജയുടെ പേരിൽ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നത്. ഇത് കൂടാതെ സഞ്ജയുടെ ഭാര്യയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീലം അടക്കമുള്ള കേട്ടാൽ അറയ്ക്കുന്ന പദപ്രയോഗത്തോടെയുള്ള പരാമർശങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കാൻ തയ്യാറായില്ല. 

.മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നടക്കം പരാതി വന്നതിനെ തുടർന്നും, കോൺഗ്രസ് പ്രതിഷേധം ഏറ്റെടുക്കുക കൂടി ചെയ്തതോടെയാണ് ഇപ്പോൾ കേരള കോൺഗ്രസും പൊലീസും പ്രതിരോധത്തിലായതും, കേസെടുക്കാൻ തയ്യാറായതുമെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. കേരള കോൺഗ്രസിന്റെ കള്ളപ്രചാരണം ഇതോടെ പൊളിഞ്ഞു വീണതായും കോൺഗ്രസ് നേതാക്കൾ പറയുന്നു.

Post a Comment

0 Comments