Latest News
Loading...

പാലായില്‍ പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന്‍ മരിച്ചു

പാലാ: പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായി സാരമായി പൊള്ളലേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്ന മകന്‍ മരിച്ചു. കാഞ്ഞിരത്തുംകുന്നേല്‍ ഷിനു (31) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. 



.ആസിഡ് ആക്രമണത്തില്‍ 71 ശതമാനത്തിലേറെ ഷിനുവിന് പൊള്ളലേറ്റിരുന്നു. ഇന്നു വെളുപ്പിന് അഞ്ചോടെയായിരുന്നു മരണം. ബോഡി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

സെപ്റ്റംബര്‍ 23നായിരുന്നു  ആസിഡ് ആക്രമണം. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു ആക്രമണം എന്നാണ് സൂചന. സംഭവത്തില്‍ അറസ്റ്റിലായ ഷിനുവിന്റെ പിതാവ് ഗോപാലകൃഷ്ണന്‍ ഇപ്പോഴും റിമാന്‍ഡിലാണ്.

Post a Comment

0 Comments