Latest News
Loading...

ശിശുദിന ആഘോഷ പരിപാടിയും ബോധവൽക്കരണ സെമിനാറും

ചേന്നാട് സെൻറ് മരിയ ഗെരേത്തി ഹൈസ്കൂളിൽ ശിശുദിന ആഘോഷ പരിപാടിയും ബോധവൽക്കരണ സെമിനാറും നടന്നു. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് ബീറ്റ് ഓഫീസറും അസിസ്റ്റൻഡ് സബ് ഇൻസ്പെക്ടറുമായ ബിനോയി തോമസ ണ് ബോധവൽക്കരണ ക്ലാസ് നയിച്ചത്.

.സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. അബ്രാഹം കുളമാക്കൽ  അധ്യക്ഷത വഹിച്ചു. മാറുന്ന കാലത്ത് ജീവിത മൂല്യങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ ഈരാറ്റുപേട്ട ജനമൈത്രി ബീറ്റ് ഓഫീസർ ബിനോയി തോമസ് വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നയിച്ചു. 
നാടിൻ്റെ സംസ്ക്കാരം സംരക്ഷിക്കുന്നതിനും സമുഹ്യ നൻമയ്ക് ഉതകുന്ന വ്യക്തിത്വമുള്ളവരായി വളരുന്നതിനും മൂല്യബോധത്തിനുള്ള പങ്ക് ബിനോയി തോമസ് വിദ്യാർത്ഥികളുമായി പങ്ക് വച്ചു.

.ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി കുട്ടിക ൾക്കായി . ചാച്ചാജി മൽസരം, പ്രസംഗം, ശിശുദിന ക്വിസ്, പോസ്റ്റർ രചന തുടങ്ങി വിവിധ മൽസരങ്ങളും സംഘടിപ്പിച്ചിരുന്നു. മൽസര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. സ്കൂളിൻ്റെ ഉപഹാരം മനേജർ അബ്രാഹം കുളമാക്കൽ ASI ബിനോയി തോമസിന് സമ്മാനിച്ചു. ഹെഡ്മിസ്ട്രസ് Srസിസി SH സ്വാഗത പ്രസംഗവും ജിജി ബിബിൻ നന്ദി പ്രകാശനവും നിർവ്വഹിച്ചു.

Post a Comment

0 Comments