Latest News
Loading...

കർഷക സെമിനാർ നാളെ


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബാർ അസ്സോസ്സിയേഷന്റെ ആഭിമുഖ്യത്തിൽ 
"കാർഷിക കടാശ്വാസ കമ്മീഷനും, കർഷകർക്കുള്ള ആനുകൂല്യങ്ങളും "
എന്ന വിഷയത്തിൽ സെമിനാർ നടത്തും. ബാർ അസ്സോസ്സിയേഷൻ പ്രസിഡൻഡ് അഡ്വ.ബിജു ഇളംതുരുത്തിയിൽ അദ്ധ്യക്ഷത വഹിക്കുന്ന സെമിനാർ കാർഷിക കടാശ്വാസ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് എബ്രഹാം മാത്യൂ ഉത്ഘാടനം ചെയ്യും, 



.പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യ പ്രഭാഷണം നടത്തും.കാർഷിക വായ്പകളും. സബ്സിഡിയും എന്ന വിഷയത്തിൻ കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം കെ.ജെ ഫിലിപ്പ് ക്ലാസ് എടുക്കും ഈരാറ്റുപേട്ട മുൻസിഫ് - മജിസ്ട്രേറ്റ് മറിയം സലോമി സെക്രട്ടറി ഇ .സ് കണ്ണൻ ജോൺസൻ മാത്യ എന്നിവർ പ്രസംഗിക്കും

.6/11/21 ശനിയാഴ്ച 3 pm ന് ഓൺലൈനിൽ നടക്കുന്ന ഈ സെമിനാർ താഴെയുള്ള ലിങ്കിൽ ലഭ്യമാണ്

.കർഷകർക്ക് ലഭിക്കുന്ന നിയമപരമായ അനുകൂല്യങ്ങൾ മനസ്സിലാക്കുന്നതിനും ആയത് നേടി എടുക്കുന്നതിനുമായി മുഴുവൻ കർഷകരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് 9961311774, 9447 322973 വിളിക്കുക


Post a Comment

0 Comments