Latest News
Loading...

SDPI നിവേദനം നൽകി

 ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി.ഡിപ്പോ നിലനിർത്തി കൊണ്ട് നിർത്തലാക്കിയ ബസ് സർവ്വീസുകൾ പുനരാംഭിക്കുക, ഈരാറ്റുപേട്ട-വാഗമൺ റോഡിന്റ ശോചനീയാവസ്ഥപരിഹരിച്ച് റോഡ് ഗതാഗത യോഗ്യമാക്കുക, പ്രളയത്തിൽ തകർന്ന ഇളപ്പുങ്കൽ - കാരയ്ക്കാട് പാലം പുനർ നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ.യ്ക്ക് നിവേദനം നൽകി. 

.ജില്ലാ ഖജാൻജി കെ.എസ്.ആരിഫ് നിവേദനം നൽകി, ജില്ലാ കമ്മിറ്റി അംഗം സഫീർ കുരുവനാൽ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സി.എച്ച്. ഹസീബ്, വൈസ് പ്രസിഡന്റ് സുബൈർ വെള്ളാപള്ളി ൽ, കമ്മിറ്റി അംഗം എം.എസ്. ആരിഫ് എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു

.

Post a Comment

0 Comments