Latest News
Loading...

ഇന്ധനവില വര്‍ധന: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതിക്കൊള്ള അവസാനിപ്പിക്കണം- എസ്.ഡി.പി.ഐ

ഈരാറ്റുപേട്ട:   ഇന്ധനവില വര്‍ധന നിയന്ത്രിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതിക്കൊള്ള അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ. 

.നിർഭയത്വത്തിന്റ് ബദൽ രാഷ്ട്രിയമാണ് എസ്.ഡിപി.ഐ. മുന്നോട്ട് വയ്ക്കുന്നത് എന്നും, ആസാമിലും ത്രിപുരയിലും സംഘ്പരിവാർ ഭരണകൂടം മുസ്ലിം വംശഹത്യയാണ് നടത്തുന്നത് എന്ന് എസ്. ഡി പി ഐ . ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം ഉത്ഘാടനം ചെയ്ത് കൊണ്ട് അജ്മൽ ഇസ്മായിൽ പറഞ്ഞു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സി.എച്ച്. ഹസീബ് അദ്ധ്യക്ഷത വഹിച്ചു. 

.ജില്ലാ കമ്മിറ്റി അംഗങ്ങളായ സഫീർ കുരുവനാൽ, കെ.എസ് ആരിഫ്, വിമൺ ഇന്ത്യാ മൂവ്മെൻറ് ജില്ലാ പ്രസിഡന്റ് റസിയ ഷെഹിർ , മണ്ഡലം വൈസ് പ്രസിഡൻറ് അയ്യൂബ്ഖാൻ കാസിം, കെ. ഇ റഷീദ്, വി.എസ് ഹിലാൽ, കെ.യു. സുൽത്താൻ, നഗരസഭാ കൗൺസിലർമാരായ ഇ. പി. അൻസാരി, ഫാത്തിമ മാഹീൻ, നൗഫിയ ഇസ്മായിൽ, ഫാത്തിമ ഷാഹുൽ, നസീറ സുബൈർ എന്നിവർ സംസാരിച്ചു. പുതുതായി പാർട്ടിയിലേക്ക് വന്നവർക്കുള്ള മെമ്പർഷിപ്പ് വിതരണം അജ്മൽ ഇസ്മായിൽ നിർവ്വഹിച്ചു.

Post a Comment

0 Comments