Latest News
Loading...

മണ്ഡലത്തിൽ ബി.സി ഓവർലേ ടാറിംഗിന് തുടക്കമായി


പാലാ: ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ പാലാ നിയോജക മണ്ഡലത്തിൽപ്പെട്ട ഭാഗങ്ങളിൽ ബിസി ഓവർലേ ടാറിംഗ് നടത്തി നവീകരണ നടപടികൾക്കു തുടക്കമായതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. കാലം തെറ്റി പെയ്ത മഴയെത്തുടർന്നു മാറ്റി വച്ച ജോലികൾക്കാണ് തുടക്കമായത്. 6 കോടി 25 ലക്ഷം രൂപയാണ് പാലാ നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന ഹൈവേയുടെ നവീകരണത്തിനായി സർക്കാർ അനുവദിച്ചത്.



.ആദ്യവർക്കിൽ ഹൈവേയിൽ ഇന്ത്യാർ റബ്ബർ ഫാക്ടറി മുതലുള്ള ഭാഗത്തും തുടർന്ന് മഹാറാണി ജംഗ്ഷൻ മുതൽ കൊച്ചിടപ്പാടി വരെയും തുടർന്ന് കൊച്ചിടപ്പാടി മുതൽ ഈരാറ്റുപേട്ട മുട്ടം ജംഗ്ഷൻവരെയുള്ള ഭാഗത്ത് ഓവർലേ ചെയ്തു നവീകരിക്കുന്നത്. പയസ് ആൻ്റണി, രാജേഷ് മാത്യു എന്നിവരാണ് കരാറുകാർ. 



.ബിഎംബിസി ടാറിംഗ് വർഷങ്ങൾക്കു മുമ്പ് പൂർത്തീകരിച്ചിരുന്നുവെങ്കിലും അഞ്ചു വർഷം കൂടുമ്പോൾ നടത്തേണ്ട ബിസി ഓവർലേ നാളിതുവരെ ചെയ്യാതിരുന്നതിനാൽ റോഡിൽ കുണ്ടും കുഴികളും രൂപപ്പെടുകയും യാത്ര ദുരിതപൂർണ്ണമാകുകയും ചെയ്തിരുന്നു. ഇതേത്തുടർന്നു മാണി സി കാപ്പൻ എം എൽ എ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ നേരിൽ കണ്ട് നിവേദനം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.

Post a Comment

0 Comments