Latest News
Loading...

കണ്ടത്തിൽ ജംഗ്ഷൻ കൂട്ടക്കല്ല് റോഡ് ഇടിഞ്ഞ് താഴ്ന്നു

മുന്നിലവ് കണ്ടത്തിൽ ജംഗ്ഷൻ കൂട്ടക്കല്ല് റോഡ് ഇടിഞ്ഞ് താഴ്ന്നു. കൂട്ടക്കല്ല് റോഡ് കോൺക്രീറ്റിംഗിന് മെറ്റലുമായി ടോറസ് പോയപ്പോഴായിരുന്നു സംഭവം. ലോറിയുടെ പിൻഭാഗത്തെ ടയർ കുഴിയിൽ അഴ്ന്നിറങ്ങി. ഉടൻ തന്നെ ഡ്രൈവർ ഇറങി ലോറി കെട്ടി നിർത്തിയതിനാൽ സമിപത്തെ തോട്ടിലേക്ക് വിഴാതെ അപകടം ഒഴിവായി. 

.ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. റോഡിൻ്റെ അടിമണ്ണ് ഒഴുകി പോയതും നിലവാരം കുറഞ്ഞ കോൺക്രീറ്റിംഗും മൂലമാണ് ഗർത്തമുണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്.


.

Post a Comment

0 Comments