Latest News
Loading...

.സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ​കാ​ർ​ഡു​ക​ൾ സ്​മാർട്ട്​ കാർഡ്​ രൂ​പ​ത്തി​ലേ​ക്ക്



സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ​കാ​ർ​ഡു​ക​ൾ  സ്​മാർട്ട്​ കാർഡ്​ രൂ​പ​ത്തി​ലേ​ക്ക് മാ​റു​ന്നു. പുസ്തക രൂപത്തിലുള്ള സാധാരണ റേഷൻ കാർഡുകളും അടുത്തിടെ പുറത്തിറക്കിയ ഇ–റേഷൻ കാർഡുകളും ഇനി സ്‌മാർട്ട്‌ റേഷൻ കാർഡുകളാകും.



.ക്യുആർ കോഡ്, ബാർ കോഡ് എന്നിവ പതിച്ച റേഷൻ കാർഡിന് എടിഎം കാർഡിന്റെ വലുപ്പമേ ഉണ്ടാകൂ. കാ​ർഡ് ഉ​ട​മ​യു​ടെ പേ​ര്, ഫോ​ട്ടോ തുടങ്ങിയ വിവരങ്ങളും കാർഡിൽ ഉൾക്കൊള്ളിക്കും. സ്മാ​ർ​ട്ട് കാ​ർ​ഡ് പു​റ​ത്തി​റ​ങ്ങു​ന്ന​തോ​ടെ ക​ട​ക​ളി​ൽ ഇ-​പോ​സ് മെ​ഷീ​നൊ​പ്പം ക്യു ആ​ർ കോ​ഡ് സ്‌​കാ​ന​റും വെ​ക്കും. സ്‌​കാ​ൻ ചെ​യ്യു​മ്പോ​ൾ വി​വ​ര​ങ്ങ​ൾ സ്‌​ക്രീ​നി​ൽ തെ​ളി​യും. റേ​ഷ​ൻ വാ​ങ്ങു​ന്ന വി​വ​രം ഗു​ണ​ഭോ​ക്താവിന്റെ മൊ​ബൈ​ലി​ൽ ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ്ര​വ​ർത്ത​നം.

.ക​ഴി​ഞ്ഞ സ​ർക്കാ​ർ കാ​ല​ത്ത് ന​ട​പ്പാ​ക്കി​യ ഇ-​റേ​ഷ​ൻ കാ​ർഡ് പ​രി​ഷ്‌​ക​രി​ച്ചാ​ണ് സ്മാ​ർട്ട് കാ​ർഡ് ഇ​റ​ക്കു​ന്ന​ത്. ജ​നു​വ​രി​യോ​ടെ ഈ ​സം​വി​ധാ​നം പൂ​ർ​ണ​ത​യി​ലെ​ത്തി​ക്കാ​നാ​ണ് ഭ​ക്ഷ്യ​വ​കു​പ്പിന്റെ തീ​രു​മാ​ന​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു.


.സ്മാർട്ട് കാർഡിന് അപേക്ഷിക്കാം

ഈ രൂപത്തിലേക്കു കാർഡ് മാറ്റാൻ അക്ഷയ സെന്റർ വഴിയോ സിറ്റിസൻ ലോഗിൻ വഴിയോ അപേക്ഷ സമർപ്പിക്കണം. അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷിച്ചാൽ പ്രിന്റിങ് ചാർജ് അടക്കം 65 രൂപയാണു നിരക്ക്. സർക്കാരിനു പ്രത്യേക ഫീസ് നൽകേണ്ടതില്ല. നിലവിലെ റേഷൻ കാർഡുകളുടെ പ്രവർത്തന കാലാവധി തുടരുമെന്നതിനാൽ ആവശ്യമുള്ളവർ മാത്രം പ്ലാസ്റ്റിക് കാർഡിന് അപേക്ഷിച്ചാൽ മതിയെന്നാണു ധാരണ.

Post a Comment

0 Comments