Latest News
Loading...

പാലാ-പൊൻകുന്നം റൂട്ടിൽ വെള്ളം കയറി

പാലാ-പൊൻകുന്നം റൂട്ടിൽ കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളം കയറി . കടയം / കൂറ്റില്ലം ഭാഗങ്ങളിലാണ് വെള്ളം കയറിയത്.എന്നാൽ മീനച്ചിലാറ്റിൽ വെള്ളം കാര്യമായി ഉയർന്നിട്ടില്ല.മീനച്ചിൽ തോട്ടിലെ ജല നിരപ്പാണ് ഇന്ന് വൈകുന്നേരത്തോടെ പെട്ടെന്ന് ഉയർന്നത്.



.വെള്ളക്കെട്ടുള്ളതിനാൽ വാഹന ഗതാഗതം ഭാഗികമായി സ്തംഭിച്ചു. പൂവരണി ക്ഷേത്രത്തിലും വെള്ളം കയറി. വൈകിട്ടത്തെ പൂജകൾ മുടങ്ങി. 


.മഴ തുടർന്നാൽ ഈ ഭാഗത്തെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറുമെന്നതിനാൽ ജനങ്ങൾ വീടുകളിൽ നിന്നും അവശ്യ സാധനങ്ങൾ എടുത്തുകൊണ്ടു മാറി

.

Post a Comment

0 Comments