Latest News
Loading...

പിക്കപ് ജീപ്പ് റോഡില്‍ മറിഞ്ഞ് അപകടം


കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ തണ്ണിനാലിന് സമീപം പിക്കപ് ജീപ്പ് റോഡില്‍ മറിഞ്ഞ് അപകടം. കാലിത്തീറ്റയുമായി പോയ വാഹനം യന്ത്രത്തകരാറിനെ തുടര്‍ന്നാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. 




.ഈരാറ്റുപേട്ട സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും കാലിത്തീറ്റയുമായി ഈരാറ്റുപേട്ടയിലേയ്ക്ക് വരികയായിരുന്നു വാഹനം. ഓട്ടത്തിനിടെ യന്ത്രഭാഗം ഒടിഞ്ഞതിനെ തുടര്‍ന്ന് വാഹനം റോഡില്‍ മറിഞ്ഞ് നിരങ്ങി നീങ്ങുകയായിരുന്നു.



നാട്ടുകാര്‍ ചേര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെ പുറത്തെടുത്തു. ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. 2 ചാക്ക് കാലിത്തീറ്റ മാത്രമാണ് പൊട്ടിനശിച്ചത്. വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം.