Latest News
Loading...

പൂഞ്ഞാര്‍ പെരിങ്ങുളം ചട്ടമ്പി റോഡില്‍ മണ്ണിടിഞ്ഞ് വീട് അപകടാവസ്ഥയിലായി

പൂഞ്ഞാര്‍ പെരിങ്ങുളം ചട്ടമ്പി റോഡില്‍ മണ്ണിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. ഇന്നലെ വൈകിട്ട് 6.30-തോടെയായിരുന്നു സംഭവം. അശാസ്ത്രീയ റോഡ് നിര്‍മ്മാണമാണ് മണ്ണിടിച്ചിലിന്ന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.സംഭവ സ്ഥലത്തിന് സമീപത്തെ രണ്ട് വീടുകള്‍ക്കും മണ്ണിടിച്ചില്‍, ഭിഷണി സൃഷ്ടിക്കുന്നുണ്ട്. 
പെരിങ്ങുളം ചട്ടമ്പി ഏന്തയാര്‍ റൂട്ടിലാണ് സംഭവം. എര്‍ത്തേല്‍ ജോര്‍ജ് തോമസിന്റെ വീടിന്റെ താഴ്ഭാഗത്തെ മണ്ണാണ് ഇടിഞ്ഞത്. വീടിന്റെ തറയോട് ചേര്‍ന്നുള്ള ഭാഗം വരെ ഇടിഞ്ഞതോടെ വീട് അപകടാവസ്ഥിയിലായി. വീടിനോട് ചേര്‍ന്നുള്ള സ്ഥലം പൂര്‍ണ്ണമായും നഷ്ടപെട്ടു. 


.രാവിലെ  ഇടിഞ്ഞ മണ്ണ് JCB ഉപയോഗിച്ച് മാറ്റുന്നതിനിടയില്‍ ബാക്കി ഭാഗം കൂടി പൂര്‍ണ്ണമായും ഇടിയുകയായിരുന്നു. തെങ്ങും റബ്ബര്‍ മരങ്ങളുമെല്ലാം നശിച്ചിട്ടുണ്ട്. മണ്ണും കല്ലും വീണ് ഇത് വഴിയുള്ള ഗതാഗതം തടസപെടുകയും ചെയ്തു. റോഡ് നിര്‍മ്മാണത്തിലെ അപാകതയാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് വീട്ടുടമസ്ഥനും നാട്ടുകാരും പറയുന്നത്.

 റോഡ് നിര്‍മ്മാണത്തിന് മുന്‍പ് മൂന്നടി മാത്രം ഉയരത്തിലായിരുന്ന വീട് കയറ്റം കുറച്ച് റോഡ് നിര്‍മ്മിച്ചതോടെ 35 അടിയിലധികം ഉയരത്തിലായി. പാറക്കെട്ടുകള്‍ നീക്കം ചെയ്യാന്‍ നടത്തിയ സ്‌ഫോടനവും ഇപ്പോഴത്തെ മണ്ണിടിച്ചിലിന് കാരണമെന്നാണ് ജോര്‍ജ് പറയുന്നത്.

.റോഡ് നിര്‍മ്മാണ സമയത്ത് പരാതി നല്കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല.  അടിയന്തര നഷ്ടപരിഹാരം നല്‍കാന്‍ ഗവണ്‍മെന്റ് ഇടപെടണമെന്ന് വാര്‍ഡ് മെംബര്‍ സജി കദളിക്കാട്ടില്‍ ആവശ്യപെട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് റോഡ് നിര്‍മ്മാണം നടന്നതെങ്കിലും അന്നുണ്ടായ പരാതി പരിഹരിച്ചിരുനെങ്കില്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മണ്ണിടിഞ്ഞതിന് സമീപത്തു തന്നെയുള്ള നെടുമ്പാറയില്‍ ജോസഫ് വര്‍ക്കി, ഓലിക്കല്‍ ചാക്കോ, ഒഴാങ്കല്‍ ബിജു എന്നിവരുടെ വീടുകള്‍ക്കും മണ്ണിടിച്ചില്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. മഴ പെയ്താല്‍ വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യതയുമുണ്ട്.

Post a Comment

0 Comments